ഫെംഗൽ ചുഴലിക്കാറ്റ്: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദത്തെ തുടര്‍ന്നുള്ള തീവ്രമഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും പുതുച്ചേരിയിലും സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. ചെന്നൈ, ചെങ്കല്‍പ്പട്ട്, കടലൂര്‍ എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധിയായിരിക്കും, പുതുച്ചേരിയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദം അടുത്ത മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിന്‍വലിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ വരെ ന്യൂനമര്‍ദ്ദം അതിതീവ്രമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് […]

Continue Reading

തൃശ്ശൂരിൽ മിന്നല്‍ ചുഴലി; വ്യാപക നാശനഷ്ടം

തൃശ്ശൂർ : മിന്നൽ ചുഴലിയിൽ വ്യാപക നാശ നഷ്ട്ടം. തൃശ്ശൂരിൽ ജനറൽ ആശുപത്രിക്ക് സമീപമുള്ള മരം റോഡിലേക്ക് കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു.കുന്നംകുളം എരുമപ്പെട്ടിയിലും കാണിപ്പയൂർ മേഖലകളിലും വ്യാപക നാശനഷ്ടം ഉണ്ടായി.എരുമപ്പെട്ടി, കരിയന്നൂര്‍, തിപ്പല്ലൂര്‍, നെല്ലുവായ് എന്നിവിടങ്ങളില്‍ റോഡിലേക്ക് മരങ്ങള്‍ പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കരിയന്നൂര്‍ സെന്ററില്‍ മരക്കൊമ്പ് വീണ് ഒരാള്‍ക്ക് പരിക്കേറ്റു, കാറിന് മുകളിലേക്ക് മരം പൊട്ടിവീണു. ആര്‍ക്കും പരിക്കില്ല. പല പ്രദേശങ്ങളിലും വൈദ്യുതി ബന്ധം പൂർണമായും തകർന്ന് പ്രവർത്തനം നിലച്ചു.

Continue Reading

തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി;നിരവധി മരങ്ങൾ കടപുഴകി വീണു

തൃശൂർ: തൃശൂരിൽ വീണ്ടും മിന്നൽ ചുഴലി. ചെന്ത്രാപ്പിന്നി ചാമക്കാലയിൽ ഇന്ന് ഉച്ചയോടെയുണ്ടായ മിന്നൽ ചുഴലിയിൽ നിരവധി മരങ്ങൾ കടപുഴകി വീണു. വൈകീട്ട് മൂന്നരയോടെയാണ് ചാമക്കാലയിൽ ചുഴലികാറ്റ് ആഞ്ഞടിച്ചത്. സെക്കന്റുകൾ മാത്രമാണ് ചുഴലിക്കാറ്റ് നീണ്ടു നിന്നത്. ചാമക്കാല പള്ളത്ത് ക്ഷേത്രത്തിനടുത്ത് തൊട്ടടുത്ത പറമ്പിലെ തേക്ക് മരം കടപുഴകി വീണ് സമീപത്തുണ്ടായിരുന്ന വീട് ഭാഗികമായി തകർന്നു. എടവഴിപ്പുറത്ത് വീട്ടിൽ മുത്തുവിന്റെ ഓടിട്ട വീടിന് മുകളിലേക്കാണ് മരം വീണത്. വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

Continue Reading