കൊച്ചിയിൽ 3 വയസുകാരനെ അധ്യാപിക ക്രൂര മർദിച്ചതായി പരാതി
കൊച്ചി: കൊച്ചിയിൽ മൂന്നുവയസുകാരന് ക്രൂര മർദിച്ചതായി പരാതി. കൊച്ചി മട്ടാഞ്ചേരിയിൽ എൽകെജി വിദ്യാർത്ഥിയായ മൂന്ന് വയസുകാരനെയാണ് അധ്യാപിക ക്രൂരമായി മർദിച്ചത്. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിലാണ് സംഭവം. അധ്യാപിക കുട്ടിയുടെ പുറത്ത് ചൂരൽ പ്രയോഗം നടത്തുകയായിരുന്നു.അധ്യാപികയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനായിരുന്നു മർദനമെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇന്നലെയാണ് സംഭവം. കുഞ്ഞിൻ്റെ പുറം ചൂരൽ കൊണ്ട് തല്ലിപ്പൊളിക്കുകയായിരുന്നു അധ്യാപിക. സംഭവത്തിൽ അധ്യാപികയെ സസ്പെൻ്റ് ചെയ്തിട്ടുണ്ട്.
Continue Reading