കഴുത്തുഞെരിച്ച് ചുമരിൽ തലയിടിച്ചു,ബോധം വന്നപ്പോൾ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു;അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി നൽകി

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി അമ്മ ഷെമിയുടെ മൊഴി രേഖപെടുത്തി. അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചുവെന്നും ബോധം വന്നപ്പോൾ മകൻ തന്നെയാണ് ചുറ്റിക കൊണ്ട് തലക്കടിച്ചതെന്നും ഷെമി പൊലീസിന് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷം രൂപയുടെ കടമുണ്ടെന്നും അവർ മൊഴിയിൽ പറയുന്നുണ്ട്.

Continue Reading

ബാലരാമപുരം കൊലപാതകം; കുട്ടിയുടെ അമ്മാവൻ അറസ്റ്റിൽ

ബാലരാമപുരത്തെ ദേവേന്ദുവെന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.ഹരികുമാറിന്റെ ചില താൽപര്യങ്ങളും ആവശ്യങ്ങളും നടക്കാത്തതിലുള്ള അതൃപ്തിയാണ് കുഞ്ഞിൻ്റെ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. വാട്സാപ്പ് ചാറ്റുകൾ ഇതിന് തെളിവായുണ്ട്.കൂടുതൽ തെളിവുകൾ ശേഖരിക്കാനും പൊലീസ് തയ്യാറാടെക്കുന്നുണ്ട്. അതേസമയം അമ്മയെ വിട്ടയക്കുമെന്നും ഹരിക്കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കില്ലെന്നും ഡിവൈഎസ്പി അറിയിച്ചു.

Continue Reading

പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ഒരാൾ കൂടി അറസ്റ്റിൽ

ചാവക്കാട്: യൂത്ത് കോൺഗ്രസ് നേതാവ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. മുല്ലശ്ശേരി പെരുവല്ലൂർ സ്വദേശി കുറ്റിക്കാട്ട് നിസാമുദ്ദീൻ (40) നെയാണ് സംസ്ഥാന ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം 16 ആയി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി 5 വർഷത്തിനുശേഷമാണ് പിടിയിലാകുന്നത്. ഗുരുവായൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2019 ജൂലൈ 30നാണ് ചാവക്കാട് പുന്നയിൽ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന നൗഷാദ് അടക്കം നാല് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റത്. […]

Continue Reading

പിതാവിന്റെ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നല്‍, അര്‍ധ സഹോദരന്മാരുടെ കഴുത്തറത്ത് ക്രൂരത; അസമില്‍ യുവാവ് അറസ്റ്റില്‍

അസമില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് അര്‍ധസഹോദരന്മാരുടെ കഴുത്തറ് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഡിസംബര്‍ 21ന് ഇരുവരുടെയും മൃതദേഹം കണ്ടെടുത്തതിന് പിന്നാലെയാണ് ക്രൂരത പുറത്തറിയുന്നത്. ഡിസംബര്‍ 20ന് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയ കുട്ടികളെ കാണാതായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഒടുവില്‍ ഒഡല്‍ഗുരി ജില്ലയിലെ സാന്തോപാറയില്‍ നിന്നും കഴുത്തറുത്ത നിലയില്‍ ഇവരുടെ മൃതദേഹം ലഭിക്കുകയായിരുന്നു. കുട്ടികളുടെ അര്‍ധസഹോദരന്‍ മോട്ടോര്‍ബൈക്കിലെത്തി ഇരുവരെയും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതി നീരജ് ശര്‍മ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.ഒഴിഞ്ഞ ഒരിടത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു […]

Continue Reading

‘ബ്ലാക്ക്മാൻ’ ഭീതി സൃഷ്ടിച്ച് മോഷണം;സംഘത്തെ വലയിലാക്കി പന്തളം പൊലീസ്

ബ്ലാക്മാൻ’ ഭീതിപരത്തി മോഷണവും,കവർച്ചാശ്രമവും നടത്തി ഒരു പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയ മോഷണ സംഘത്തെ പന്തളം പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തു. രണ്ടാഴ്ചയായി പന്തളത്തും പരിസരപ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളുമായി വിലസിയ സംഘത്തിലെ മൂന്നു പേരെയാണ് പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി. പ്രജീഷിൻ്റെ നേതൃത്വത്തിൽ ശ്രമകരമായ ദൗത്യത്തിലൂടെ കുടുക്കിയത്. പന്തളം കുരമ്പാല സൗത്ത് തെങ്ങും വിളയിൽ വീട്ടിൽ 21 കാരനായ അഭിജിത്ത് , സംഘാംഗങ്ങളായ പ്രായപൂർത്തിയാകാത്ത രണ്ട് കൗമാരക്കാർ എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. ജില്ലാ പൊലീസ് മേധാവി വി.ജി. വിനോദ് […]

Continue Reading

ഇരുന്നൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ

ഇരുപത് വർഷത്തോളമായി നിരവധി സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്ന കുറ്റത്തിന് യുവാവിനെ പരസ്യമായി തൂക്കിലേറ്റി ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്ന 43 കാരനെയാണ് തൂക്കിലേറ്റിയത്. പടിഞ്ഞാറന്‍ നഗരമായ ഹമേദാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്. ഇയാൾ നഗരത്തില്‍ ഫാര്‍മസിയും ജിംനേഷ്യവും നടത്തി വരികയായിരുന്നു. ഇരുന്നൂറോളം സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.

Continue Reading

പൾസർ സുനിയുടെ ജയിൽ മോചനം വൈകും; രണ്ട് കേസുകളിൽ കൂടി ജാമ്യം നേടണം

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച പൾസർ സുനിയുടെ ജയിൽ മോചനം വൈകും. മറ്റ് രണ്ട് കേസുകളിൽകൂടി ജാമ്യ നടപടികൾപൂർത്തിയാക്കാനുള്ളതിനാലാണ് ജയിൽമോചനം വൈകുന്നത്. നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതിയിൽനിന്ന് ജാമ്യം ലഭിച്ചത്. ഏഴര വർഷത്തിന് ശേഷമാണ് സുനിക്ക് ജാമ്യം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിൽ റിമാൻഡിലായിരിക്കെ കാക്കനാട് ജില്ലാ ജയിലിൽനിന്ന് ഫോൺവിളിച്ച കേസിലും കോട്ടയത്ത് കവർച്ച നടത്തിയ കേസിലുമാണ് സുനി ജാമ്യ നടപടികൾ നേരിടാനുള്ളത്. പൾസർ സുനിയെ […]

Continue Reading

എളമക്കരയിലെ യുവാവിന്റെ കൊലപാതകം: കൊല്ലം സ്വദേശി അറസ്റ്റിൽ

കൊച്ചി: എളമക്കരയിൽ യുവാവു റോഡിൽ മരിച്ചുകിടന്നത് കൊലപാതകമാണെന്ന് പൊലീസ്. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീൺ കൊല്ലപ്പെട്ട കേസിൽ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ മറ്റൊരാളെ കസ്റ്റഡിയിലെടുത്തു. മദ്യപാനത്തെത്തുടർന്നുണ്ടായ തർക്കമാണു കൊലയ്ക്ക് പിന്നിൽ. ഞായറാഴ്ച പുലർച്ചെയാണ് പ്രവീണിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയതിനാൽ കൊലപാതകമാണെന്നു സംശയമുണ്ടായിരുന്നു. പുലർച്ചെ നടുറോഡിൽ യുവാവ് മരിച്ചുകിടക്കുന്നതുകണ്ട പ്രദേശവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

Continue Reading

കട്ടപ്പനയിൽ പ്ലസ് ടു വിദ്യാർത്ഥിയെ എസ്ഐ മർദിച്ച സംഭവം; രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ

ഇടുക്കി കട്ടപ്പനയിൽ പ്ലസ്ടു വിദ്യാർത്ഥിയെ എസ്ഐയും സിപിഒ യും മർദിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മനുഷ്യാവകാശ കമ്മീഷൻ. വിദ്യാർത്ഥി മർദ്ദിച്ചതിൽ എസ്ഐയുടെ വീഴ്ച മറച്ചുവെച്ച് എസ് പി റിപ്പോർട്ട് നൽകിയെന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ കണ്ടെത്തൽ. വാഹന പരിശോധനയ്ക്കിടെ ബൈക്കിലെത്തിയ കൂട്ടാർ സ്വദേശി ആസിഫിനെ കട്ടപ്പന എസ് ഐ സുനേഖ് പി ജെയിംസും സിപിഒ മനു പി ജോസും കസ്റ്റഡിയിലെടുത്ത് മർദിക്കുകയായിരുന്നു. സംഭവത്തിൽ വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ് ഐ യെ എറണാകുളം റേഞ്ച് ഡി ഐ […]

Continue Reading

ഒഡീഷയിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരുന്ന ബസിൽ കഞ്ചാവ് കടത്ത്; 2 മലയാളികൾ പിടിയിൽ

പെരുമ്പാവൂർ: ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളുമായെത്തിയ അന്തർസംസ്ഥാന ബസിൽ ഉൾപ്പെടെ കടത്തിയ 14 കിലോഗ്രാം കഞ്ചാവുമായി 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാലടി നെട്ടിനംപിള്ളി മാണിക്യമംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ഡമാൽ സ്വദേശികളായ പവിത്ര പർസേത്ത് (25), ബിജയ് നായക് (27) എന്നിവരെയാണു റൂറൽ ജില്ലാ ഡാൻസാഫ് ടീമും പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പൊലീസും ചേർന്നു പിടികൂടിയത്. ഒഡീഷയിൽ നിന്ന് […]

Continue Reading