ശ്രീരാമന്‍റെ അസ്തിത്വം തെളിയിക്കാന്‍ തെളിവുകളില്ല:തമിഴ്നാട് മന്ത്രി എസ്.എസ് ശിവശങ്കറുടെ പ്രസ്താവന വിവാദത്തില്‍

ചെന്നൈ: ശ്രീരാമൻ്റെ അസ്തിത്വത്തെ സാധൂകരിക്കുന്ന പുരാവസ്തുപരമോ ചരിത്രപരമോ ആയ തെളിവുകളൊന്നുമില്ലെന്ന തമിഴ്‌നാട് ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറുടെ പ്രസ്താവന വിവാദത്തില്‍. രാജേന്ദ്ര ചോള രാജാവിൻ്റെ ജന്മശതാബ്ദി അനുസ്മരണത്തോടനുബന്ധിച്ച് ഗംഗൈകൊണ്ടചോളപുരത്തെ പ്രശസ്തമായ ശ്രീ ബൃഹദീശ്വര ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെയായിരുന്നു വിവാദപരാമര്‍ശം. “പ്രശസ്ത ചോള ചക്രവർത്തിയായിരുന്ന രാജേന്ദ്ര ചോളനെ ഞങ്ങൾ ആദരിക്കുന്നു. അദ്ദേഹം നിര്‍മിച്ച ക്ഷേത്രങ്ങളും കുളങ്ങളും അദ്ദേഹം ജീവിച്ചിരുന്നു എന്നതിന് തെളിവായുണ്ട്. അദ്ദേഹത്തിന്‍റെ പേര് ലിപികളിൽ പരാമർശിക്കപ്പെടുന്നു, അദ്ദേഹത്തിൻ്റെ ശില്പങ്ങൾ ഉണ്ട്. എന്നാൽ രാമൻ ഉണ്ടായിരുന്നു എന്നതിന് തെളിവോ […]

Continue Reading

നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ; മുഖ്യപ്രതി നേപ്പാളിലേക്ക് കടന്നു

ദില്ലി: നീറ്റ് പരീക്ഷക്രമക്കേടുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. ജാർഖണ്ഡിൽ നിന്നാണ് പ്രതി അറസ്റ്റിലായത്. അതേസമയം, കേസിലെ മുഖ്യ പ്രതി സഞ്ജീവ് മുഖ്യയ നേപ്പാളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. ജാർഖണ്ഡിലെ ഹസാരി ബാഗിൽ നിന്നാണ് ചോദ്യപ്പേപർ ചോർന്നതെന്നാണ് വിവരം. അതിനിടെ, നീറ്റ് ചോദ്യപേപ്പറിന് വിലയിട്ടത് 40 ലക്ഷമാണെന്ന മൊഴി പുറത്തുവന്നു. അറസ്റ്റിലായ വിദ്യാർത്ഥി ആയുഷിൻ്റെ പിതാവാണ് മൊഴി നൽകിയത്. ഇടനിലക്കാരൻ സിങ്കന്ദർ പ്രസാദാണ് പണം ആവശ്യപ്പെട്ടതെന്നും പരീക്ഷ പാസായാൽ പണം നൽകണമെന്നായിരുന്നു ആവശ്യമെന്നും മൊഴിയിൽ പറയുന്നു.

Continue Reading