നെല്ലിയാമ്പതി ചുരം റോഡില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു
പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡില്‍ ഇടിഞ്ഞ സ്ഥലങ്ങളില്‍ സംരക്ഷണഭിത്തി പുനര്‍നിര്‍മ്മാണം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷകാലത്ത് മഴയിലും ഉരുള്‍പൊട്ടലിലും സംരക്ഷണഭിത്തി തകര്‍ന്ന ചെറുനെല്ലി മേഖലയിലാണ് പണി ആരംഭിചിരിക്കുന്നത്. കരിങ്കല്ല് കൊണ്ടുള്ള കെട്ട് ഒഴിവാക്കി താഴ്ചയുള്ള ഭാഗങ്ങളില്‍ നിന്ന് തന്നെ കോണ്‍ക്രീറ്റ് ചെയ്താണ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നത്. 40 ലക്ഷം രൂപ ചെലവില്‍ 20 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ ഉയരത്തിലാണ് സംരക്ഷണ ഭിത്തി ഒരുങ്ങുന്നത്. കുത്തനെയുള്ള സ്ഥലമായതിനാല്‍ 14 മീറ്റര്‍ വീതിയില്‍ അടിത്തറ കോണ്‍ക്രീറ്റ് ചെയ്താണ് അതിനു മുകളില്‍ സംരക്ഷണഭിത്തി […]
Continue Reading