10 കോടി ഡിഗ്രി സെല്‍ഷ്യസ് താപനില;കൃത്രിമ സൂര്യനെ സൃഷ്ട്ടിച്ച് ചൈന

ബെയ്‌ജിങ്: ശാസ്ത്ര-സാങ്കേതികരംഗത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ് ചൈന. ഇപ്പോഴിതാ കൃത്രിമ സൂര്യനെ ഉപയോഗിച്ച് ഉയർന്ന താപനില സൃഷ്‍ടിച്ച് ചൈനീസ് ശാസ്ത്രജ്ഞർ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നു. ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എന്നറിയപ്പെടുന്ന ന്യൂക്ലിയർ ഫ്യൂഷൻ റിയാക്ടറാണ് വീണ്ടും ലോക റെക്കോർഡ് തകർത്തത്. എക്സ്പിരിമെന്‍റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിംഗ് ടോകാമാക് അഥവാ ഈസ്റ്റ് ( EAST) 1,066 സെക്കൻഡ് നേരത്തേക്ക് സൂപ്പർ-ഹോട്ട് പ്ലാസ്മ നിലനിർത്തുന്നതിൽ വിജയിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നേട്ടം 403 സെക്കൻഡിന്‍റെ മുൻ റെക്കോർഡിന്‍റെ ഇരട്ടിയിലേറെയാണ്.

Continue Reading

ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ് സീക്കിന്‍റെ വരവിൽ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി

ന്യൂയോർക്ക്: ചൈനീസ് എഐ ചാറ്റ്ബോട്ട് ഡീപ് സീക്കിന്‍റെ വരവിൽ തകർന്നടിഞ്ഞ് അമേരിക്കൻ ഓഹരി വിപണി. യുഎസ് ടെക് ഭീമൻമാർക്ക് വൻ വെല്ലുവിളിയാണ് ഡീപ്‌സീക്ക് ഉണ്ടാക്കിയിരിക്കുന്നത്. എഐ ചിപ്പ് നിർമാതാക്കളായ എൻവീഡിയയുടെ ഓഹരികളിൽ 16 ശതമാനത്തിന്‍റെ ഇടിവുണ്ടായപ്പോൾ നഷ്ടം 500 ബില്യൺ ഡോളറിലെത്തിയിരിക്കുകയാണ് . എൻവീഡിയയ്ക്ക് പുറമേ ബ്രോഡ്കോം, മൈക്രോസോഫ്റ്റ്, ആൽഫാബെറ്റ്, സിസ്കോം,ടെസ്‌ല എന്നിവയുടെ ഓഹരികളിലും വൻ ഇടിവുണ്ടായി. പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഡീപ്‌സീക്ക് ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.

Continue Reading

പെൻഷൻ നൽകാൻ ഫണ്ടില്ല; വിരമിക്കൽ പ്രായം ഉയർത്തി ചൈന

1950ന് ശേഷം ചൈന ആദ്യമായി വിരമിക്കൽ പ്രായം ഉയർത്തുന്നു.രാജ്യത്ത് വയോജനങ്ങളുടെ എണ്ണത്തിലുള്ള വർധനയും പെൻഷൻ ഫണ്ടിലെ കുറവും കണക്കിലെടുത്താണ് തീരുമാനം.പെൻഷൻ പ്രായം ഉയർത്താനുള്ള ശുപാർശ വെള്ളിയാഴ്ച അംഗീകരിച്ചു. ബ്ലൂ കോളർ വനിതകളുടെ വിരമിക്കൽ പ്രായം 50ൽ നിന്ന് 55 ആയും വെറ്റ് കോളർ ജോലികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ വിരമിക്കൽ പ്രായം 55ൽ നിന്ന് 58 ആയും ഉയർത്താൻ തീരുമാനിച്ചു. പുരുഷന്മാരുടെ വിരമിക്കൽ പ്രായം 60ൽ നിന്ന് 63 ആക്കി ഉയർത്തി.2025 ജനുവരി 1 മുതലാവും തീരുമാനം […]

Continue Reading