പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ

ദില്ലി: പാസ്പോർട്ട് അപേക്ഷാ നടപടികളിൽ നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2023 ഒക്ടോബ‍ർ ഒന്നാം തീയ്യതിയോ അതിന് ശേഷമോ ജനിച്ചവർക്ക് ഇനി പാസ്‍പോർട്ട് അപേക്ഷയ്ക്ക് ജനന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട് . ഇവരുടെ ജനന തീയ്യതി തെളിയിക്കാൻ മറ്റൊരു രേഖയും സ്വീകാര്യമല്ലെന്നാണ് അറിയിപ്പ്. ജനന തീയ്യതി കൃത്യമായി ഉറപ്പുവരുത്താനും ഏകീകരിക്കാനും രേഖകളിലെ കൃത്യത ഉറപ്പുവരുത്താനും ലക്ഷ്യമിട്ടാണ് നടപടി. ഏതാനും ദിവസം മുമ്പ് പ്രഖ്യാപിച്ച പുതിയ ചട്ടം സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ പ്രാബല്യത്തിൽ വരും. ഫെബ്രുവരി 24ന് കേന്ദ്ര […]

Continue Reading

കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് പകപോക്കൽ സമീപനം;മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തോട് കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കൽ സമീപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2016 ൽ തുടങ്ങി ഒട്ടേറെ ദുരന്തങ്ങൾ സംസ്ഥാനത്ത് ഉണ്ടായിട്ടും കേന്ദ്ര സഹായം കിട്ടിയിട്ടില്ലെന്നും നമ്മളീ രാജ്യത്തിൻ്റെ ഭാഗമല്ലേയെന്നും എന്തുകൊണ്ടാണ് കേരളത്തിന് മാത്രം ഭ്രഷ്ട് കൽപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. കേന്ദ്രത്തിൻ്റെ കണ്ണും കാതും തുറപ്പിക്കണമെന്നും നാടിൻ്റെ താൽപര്യത്തിനൊപ്പം നിൽക്കാൻ സർക്കാരിനൊപ്പം കോൺഗ്രസില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ദുരന്തം ഉണ്ടായപ്പോൾ പ്രധാനമന്ത്രി പറന്നെത്തി. കാര്യങ്ങൾ വിശദീകരിച്ചു നൽകി. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും സഹായമില്ല. സഹായമാവശ്യപ്പെട്ടത് ബിജെപി ഒഴികെയുള്ള എംപിമാർ […]

Continue Reading

മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രം

ഡൽഹി: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അറിയിച്ചു. കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസ് പ്രധാനമന്ത്രിക്കയച്ച കത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകിയത്. ആഗസ്ത് രണ്ടിനായിരുന്നു കെ.വി തോമസ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. ദുരന്തവുമായി ബന്ധപ്പെട്ട പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന സർക്കാരിന്റെ ചുമതലയാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സർക്കാർ നിലപാട് അറിയിച്ചിരിക്കുന്നത്. എസ്ഡിആർഎഫ് ചട്ടം പ്രകാരം നോട്ടിഫൈ […]

Continue Reading

വാഹനങ്ങളിൽ പിൻസീറ്റിലുള്ളവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം;കർശന നിലപാടുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: വാഹന പരിശോധനകളിൽ മുൻ സീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടോയെന്ന് മാത്രമാണ് ഇത്രകാലവും പരിശോധന നടത്തിയിരുന്നത്. എന്നാൽ ഈ രീതിക്ക് മാറ്റം വരുത്താൻ പോവുകയാണ് കേന്ദ്ര സർക്കാർ. പിൻസീറ്റിലുള്ളവർ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും ഇനി മുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം.സുരക്ഷക്ക് പ്രാധാന്യം നൽകിയാണ് വാഹനത്തിൽ സീറ്റ്ബെൽറ്റ് നിർബന്ധമാക്കുന്നത്.

Continue Reading

ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ലഡാക്കില്‍ പുതിയ അഞ്ച് ജില്ലകള്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പുതിയ ജില്ലകളുടെ പ്രഖ്യാപനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് നടത്തിയത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി.സന്‍സ്‌കാര്‍, ദ്രാസ്, ഷാം, നുബ്ര, ചംഗ്താംഗ് എന്നിവയാണ് പുതിയ അഞ്ച് ജില്ലകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നമാണ് വികസിത ലഡാക്ക് എന്നും ഇതിന്റെ ഭാഗമായാണ് പുതിയ ജില്ലകളുടെ രൂപീകരണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു.

Continue Reading