നവരാത്രി ആഘോഷത്തിനിടെ പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി

ആലപ്പുഴ: നവരാത്രി ആഘോഷത്തിന്റെ കലാപരിപാടി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയുടെ മുടി മുറിച്ചതായി പരാതി. കവലൂര്‍ പ്രീതികുളങ്ങരയില്‍ ചിരിക്കുടുക്ക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് നടത്തിയ ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. പെണ്‍കുട്ടി ബഹളം വെച്ചതോടെ യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ശനിയാഴ്ച്ച രാത്രിയാണ് പരാതിക്കാസ്പദമായ സംഭവം നടക്കുന്നത്. തുടര്‍ന്ന് മാതാപിതാക്കള്‍ക്കൊപ്പം മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പെണ്‍കുട്ടി മൊഴി നല്‍കി.

Continue Reading

ട്രാൻസ്ജെൻഡർ പ്രോജക്ടിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാചരണം

കൊച്ചി:എറണാകുളം ജില്ലാ പഞ്ചായത്തും എറണാകുളം – അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയയും സംയുക്തമായി ട്രാൻസ് ജെൻഡർ വ്യക്തികളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന മാരിവില്ലു ട്രാൻസ് ജെൻഡർ ക്ലിനിക്കിൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. കൊച്ചി നഗരസഭാ കൗൺസിലർ സുനിത ഡിക്സൺ ദേശീയപതാക ഉയർത്തി. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തു വെള്ളിൽ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് മെമ്പർമാരായ ചെറിൽ ആൻറണി, അഷ്റിൻ ഇഷാക്ക് ലൂക്ക്, സാൻജോ സ്റ്റീവ് എന്നിവര്‍ പങ്കെടുത്തു.

Continue Reading