ഇന്ത്യയുടെ ഓസ്‍കര്‍ എന്‍ട്രിയായി ‘ലാപത്താ ലേഡീസ്’

ഇന്ത്യയുടെ ഇത്തവണത്തെ ഓസ്കര്‍ എന്‍ട്രിയായി ഹിന്ദി ചിത്രം ലാപത്താ ലേഡീസ്. ആകെ 29 ചിത്രങ്ങള്‍ പരിഗണിച്ചതില്‍ നിന്നാണ് ലാപത്താ ലേഡീസ് അന്തിമമായി തെരഞ്ഞെടുക്കപ്പെട്ടത്. 97-ാമത് ഓസ്കര്‍ പുരസ്കാരങ്ങളില്‍ മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള പുരസ്കാരത്തിനായാണ് ചിത്രം മത്സരിക്കുക. കിരണ്‍ റാവുവിന്‍റെ സംവിധാനത്തില്‍ മാര്‍ച്ച് 1 ന് തിയറ്ററുകളിലെത്തിയ ലാപത്താ ലേഡീസ് പ്രേക്ഷകപ്രീതിയും നിരൂപകശ്രദ്ധയും ഒരേപോലെ ലഭിച്ച ചിത്രമാണ്. വിവാഹം കഴിഞ്ഞ് ഭര്‍തൃഗൃഹത്തിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ രണ്ട് നവവധുക്കള്‍ പരസ്പരം മാറിപ്പോവുന്നതാണ് സിനിമയുടെ പ്ലോട്ട്. ടൊറന്‍റോ അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്‍റെ […]

Continue Reading

രാമായണത്തിൽ ജടായുവിൻ്റെ ശബ്ദമാകാൻ അമിതാഭ് ബച്ചൻ

ഇന്ത്യന്‍ ചലച്ചിത്ര ലോകം ഏറെ കാത്തിരിക്കുന്ന ചിത്രമാണ് നിതീഷ് തിവാരിയുടെ രാമായണം. ചിത്രത്തിൽ രാമനായി രൺബീർ എത്തുമ്പോൾ സീതയായി എത്തുന്നത് സായ് പല്ലവിയാണ്. ഇപ്പോഴിതാ ചിത്രത്തിൽ അമിതാഭ് ബച്ചനും ജോയിൻ ചെയ്തു. രാവണൻ്റെ പിടിയിൽ നിന്ന് സീതാദേവിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ തൻ്റെ ജീവൻ ബലിയർപ്പിക്കുന്ന ദിവ്യപക്ഷിയായ ജടായു എന്ന കഥാപാത്രത്തിന് അമിതാഭ് ബച്ചൻ ശബ്ദം നൽകും. പ്രേക്ഷകർ ബച്ചനെ സ്‌ക്രീനിൽ ശാരീരികമായി കാണില്ലെങ്കിലും, അദ്ദേഹത്തിൻ്റെ ആഴമേറിയതും വൈകാരികവുമായ ശബ്ദം ജടായുവിനെ ജീവസുറ്റതാക്കും. ഹ്രസ്വമാണെങ്കിലും, ജടായുവിൻ്റെ ചിത്രീകരണം പ്രേക്ഷകരിൽ […]

Continue Reading

സൽമാൻ ഖാന്റെ സിക്കന്ദറിൽ കാജൽ അഗർവാളും

സൽമാൻ ഖാനെ നായകനാക്കി എ ആർ മുരുഗ്ദോസ് സംവിധനം ചെയ്യുന്ന ബോളിവുഡ് ചിത്രമായ ‘സിക്കന്ദറി’ൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നടി രശ്മിക മന്ദാന ചിത്രത്തിൽ നായികയായി അഭിനയിക്കുമ്പോൾ, ചിത്രത്തിലെ ഒരു പ്രധാന വേഷത്തിനായി നടി കാജൽ അഗർവാളും എത്തുന്നു. നേരത്തെ വിജയ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ തുപ്പാക്കിയിലും കാജൽ അഭിനയിച്ചിട്ടുണ്ട്. കമൽഹാസൻ അഭിനയിച്ച ‘ഇന്ത്യൻ 2’ എന്ന ചിത്രത്തിലാണ് കാജൽ അഗർവാളിനെ അവസാനമായി കണ്ടത്. സൽമാൻ ഖാനെ നായകനാക്കി എആർ മുരുഗദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദർ’ 2025 ഈദിന് […]

Continue Reading

ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച് ഇന്ദ്രജിത്ത്; അനുരാഗ് കശ്യപിനൊപ്പം ചിത്രം പങ്കുവെച്ച് താരം

തന്റെ ആദ്യ ഹിന്ദി സിനിമ പൂര്‍ത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ഇന്ദ്രജിത്ത്. സമൂഹമാധ്യമത്തിലൂടെയാണ് താരം ഇക്കാര്യം പങ്കുവെച്ചത്. സംവിധായകന്‍ അനുരാഗ് കശ്യപിനൊപ്പമുള്ള ചിത്രവും ഇന്ദ്രജിത്ത് പങ്കുവെച്ചിട്ടുണ്ട്. ‘എന്റെ ആദ്യ ഹിന്ദി സിനിമ ഈ മികച്ച സംവിധായകനൊപ്പം പൂര്‍ത്തിയാക്കി. ഞങ്ങള്‍ നിര്‍മിച്ചതെന്താണെന്ന് നിങ്ങള്‍ കാണുന്നതില്‍ അതിയായ ആകാംഷയുണ്ടെ’ന്നുമാണ് ഇന്ദ്രജിത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചത്. ഇന്ദ്രജിത്തിന്റെ പോസ്റ്റിന് താഴെ അനുരാഗ് കശ്യപ് കമന്റ് ചെയ്യുകയും ചെയ്തു. ‘നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്തത് മികച്ചൊരു അനുഭവമായിരുന്നു. നിങ്ങളൊരു മികച്ച നടനും മനുഷ്യനുമാണ്. ഈ സിനിമ […]

Continue Reading