ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വഴിവിട്ട് സഹായിച്ച സംഭവം; എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു

ലൈംഗികാധിക്ഷേപക്കേസില്‍ റിമാന്‍ഡില്‍ കഴിയവെ ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വഴിവിട്ട് സഹായിച്ച സംഭവത്തിൽ ജയിൽ ഡി.ഐ.ജി പി.അജയകുമാർ,കാക്കനാട്ടെ ജില്ലാ ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരുൾപ്പെടെ എട്ടുപേർക്കെതിരെ ഇൻഫോപാർക്ക് പൊലീസ് കേസ് എടുത്തു. ജനുവരി 10 ന് ഉച്ചക്ക് 12.40 നായിരുന്നു കേസിനാസ്പദമായ സംവം നടന്നത്. ജയിൽ ഡി.ഐ.ജി പി അജയകുമാര്‍ മറ്റ് നാലുപേര്‍ക്കൊപ്പം സ്വകാര്യ വാഹനത്തില്‍ കാക്കനാട്ടെ ജില്ലാ ജയിലിലെത്തുകയും സൂപ്രണ്ടിന്‍റെ മുറിയില്‍ വെച്ച് ബോബി ചെമ്മണ്ണൂരുമായി കൂടിക്കാഴ്ച്ചക്ക് അവസരമൊരുക്കിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ രണ്ട് സ്ത്രീകളും […]

Continue Reading

ബോബി ചെമ്മണ്ണൂര്‍ ജയിലിലേക്ക്

കൊച്ചി: നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയെ തുടർന്ന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. 14 ദിവസത്തേക്ക് ബോബി ചെമ്മണ്ണൂരിനെ റിമാന്‍ഡ് ചെയ്യാനാണ് കോടതി ഉത്തരവ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറഞ്ഞത്. ഇന്നലെ രാവിലെ വയനാട്ടിൽ നിന്നും കസ്റ്റഡിയിലെടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ട് എട്ട് മണിയോടെയാണ് കൊച്ചി സെൻട്രൽ പൊലീസ് രേഖപ്പെടുത്തിയത്. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് ബോബിയെ കൊച്ചി പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇന്ന് 12 […]

Continue Reading

അശ്ലീല പരാമർശങ്ങളിൽ ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസിൽ പരാതി നൽകി ഹണി റോസ്

ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നൽകിയതായി നടി ഹണി റോസ്. അശ്ലീല അധിക്ഷേപങ്ങൾ ചൂണ്ടിക്കാട്ടിയാണ് എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതെന്നും ഹണി റോസ് പറഞ്ഞു. കൂട്ടാളികൾക്കെതിരെയും പരാതി നൽകുമെന്നും ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിശ്വസിക്കുന്നതായും ഹണി റോസ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി നടി ഹണി റോസ് ഇന്നലെ രംഗത്തെത്തിയിരുന്നു. തനിയ്ക്കു നേരെ അസഭ്യ, അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയാല്‍ സ്ത്രീക്ക് ലഭിക്കുന്ന എല്ലാ നിയമ സംരക്ഷണ സാധ്യതകളും പഠിച്ച് അവര്‍ക്ക് […]

Continue Reading