ആശമാർക്ക് ഐക്യദാർഢ്യവുമായി ബിജെപി;ഗുരുവായൂർ നഗരസഭയ്ക്ക് മുന്നിൽ തല മുണ്ഡനം ചെയ്തു

തൃശൂര്‍: ആശ വർക്കർമാർ ഐക്യദാർഢ്യവുമായി ഗുരുവായൂർ നഗരസഭ ഓഫീസിന് മുന്നിൽ ബിജെപി നേതാക്കൾ തല മുണ്ഡനം ചെയ്തു. ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ പ്രസിഡന്‍റ് അഡ്വ. നിവേദിത സുബ്രഹ്മണ്യം പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ആശ വർക്കർമാർക്ക് അർഹിക്കുന്ന അവകാശങ്ങൾ നൽകാതെ, അവരോട് മുഖം തിരിഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നിവേദിത പറഞ്ഞു. ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അനിൽ മഞ്ചറമ്പത്ത്, സുജയൻ മാമ്പുള്ളി, മനീഷ് കുളങ്ങര, കെ.സി രാജു, ബിനീഷ് തറയിൽ, ജിഷാദ് […]

Continue Reading

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തു. അധ്യക്ഷ പദവിയിൽ അഞ്ച് വർഷം പൂർത്തിയാക്കിയ കെ സുരേന്ദ്രന് പകരമാണ് ദേശീയ നേതൃത്വം രാജീവ് ചന്ദ്രശേഖറിനെ ബിജെപി അധ്യക്ഷനായി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനായി കഴിഞ്ഞ ദിവസം ബിജെപി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിൻ്റെ പേര് അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിർദ്ദേശിക്കപ്പെട്ടത്. രാജീവ് ചന്ദ്രശേഖറിനെ അധ്യക്ഷനായി ബിജെപി നേതൃത്വം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും. തിങ്കളാഴ്ച സംസ്ഥാന കൗൺസിൽ യോഗത്തിൽ പുതിയ […]

Continue Reading

ബിജെപി നേതൃയോഗം കൊച്ചിയില്‍; വിട്ടുനിന്ന് പ്രമുഖ നേതാക്കള്‍

ആഭ്യന്തര ചേരിപ്പോരുകള്‍ക്കിടെ ബിജെപി നേതൃയോഗം കൊച്ചിയില്‍ നടന്നു. എം.ടി. രമേശ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തില്ല. അതേ സമയം മാധ്യമങ്ങളെ കുറ്റപ്പെടുത്തി ബിജെപിയിലെ പ്രശ്‌നങ്ങളില്‍ നിന്നും തലയൂരാനായിരുന്നു കെ സുരേന്ദ്രന്റെ ശ്രമം.ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രാജി ആവശ്യം ഉയരുന്നതിനിടയിലാണ് പാര്‍ട്ടിയുടെ നിര്‍ണായക നേതൃയോഗം കൊച്ചിയില്‍ ചേര്‍ന്നത്.

Continue Reading

എൽഡിഎഫ് ഭരണസമിതി അഴിമതിയിൽ മുങ്ങി;ബിജെപി

ഗുരുവായൂർ:എൽഡിഎഫ് നേതൃത്വം നൽകുന്ന ഗുരുവായൂർ നഗരസഭ ഭരണസമിതിഅ ഴിമതിയിൽമുങ്ങിയിരിക്കുകയാണെന്നാരോപിച്ച് ബിജെപി ഗുരുവായൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ സംഘടിപ്പിച്ചു. ഗുരുവായൂരിൽ അനധികൃത കെട്ടിടങ്ങൾക്ക് പണം വാങ്ങി ലൈസൻസ് നൽകുകയും,സിപിഎം – യുഡിഎഫ് കക്ഷികൾ ഒരുമിച്ച് കട മുറികളിൽ അഴിമതി നടത്തുകയും അമൃത്, പ്രസാദ് പദ്ധതികൾ അട്ടിമറിക്കുകയുമാണെന്നും ബിജെപി കുറ്റപ്പെടുത്തി. ബിജെപി തൃശ്ശൂർ ജില്ല ട്രഷറർ കെ.ആർ അനീഷ് ഉദ്ഘാടനം ചെയ്തു. ഗുരുവായൂർ ഏരിയ പ്രസിഡൻ്റ് മനീഷ് കുളങ്ങര അദ്ധ്യക്ഷനായി. ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ […]

Continue Reading

സന്ദീപ് വാര്യറെ മുറുകെ പിടിക്കണം;കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

പാലക്കാട്: സന്ദീപ് വാര്യറെ മുറുകെ പിടിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനോട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ പരാജയത്തിന്റെ ആഴം കാണിക്കുന്നതാണ് ഈ നാടകം. സ്നേഹത്തിന്റെ കടയിൽ സന്ദീപ് വാര്യർക്ക് വലിയ വലിയ കസേരകൾ ലഭിക്കുമാറാകട്ടെയെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. ‘സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശം ഒരു തരത്തിലും തെരഞ്ഞെടുപ്പിനെയോ ബിജെപിയേയോ ബാധിക്കില്ല. അപ്രസക്തമായ വിഷയമാണ്. തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് പരാജയം മണത്തു. യുഡിഎഫ് തകർന്ന് തരിപ്പണമാകും. ഇതെല്ലാം നേരത്തെ ഉണ്ടാക്കിയ തിരക്കഥയാണ്, കോണ്‍ഗ്രസ് കാര്യങ്ങളൊക്കെ ശരിയായി മനസിലാക്കി […]

Continue Reading

പാലക്കാട് സി. കൃഷ്ണകുമാർ ബിജെപി സ്ഥാനാർഥിയായേക്കും

തിരുവനന്തപുരം:  വരുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സി. കൃഷ്ണകുമാർ തന്നെ ബിജെപി സ്ഥാനാർഥിയായേക്കുമെന്ന് റിപ്പോർട്ട്. ഉപതെരഞ്ഞെടുപ്പിൽ പാലക്കാട് ബിജെപിക്ക് വേണ്ടി തുടക്കത്തിൽ തന്നെ മുഴങ്ങിക്കേട്ടത് സി. കൃഷ്ണകുമാറിന്റെ പേരാണ്. എന്നാൽ, ചർച്ചകൾ ചൂടുപിടിച്ചതോടെ ശോഭാ സുരേന്ദ്രന്റെ പേരും മുന്നിട്ട് നിന്നിരുന്നു.  പാലക്കാടിന്റെ രാഷ്ട്രീയ കളം അറിയാവുന്ന കൃഷ്ണകുമാറിന്റെ പേരിനപ്പുറം മറ്റൊരു പേര് പരിഗണിക്കുക കൂടി വേണ്ടെന്നാണ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ സുരേന്ദ്രൻ ഇതിനോടകം കൃഷ്ണകുമാറിന് നിർദേശവും നൽകിയിട്ടുണ്ട്.  ഏത് മണ്ഡലത്തിൽ നിർത്തിയാലും വോട്ടുനില […]

Continue Reading

സ്കൂളിലേക്കുള്ള വഴി പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ; ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

തൃശൂർ : എരുമപ്പെട്ടി കൂട്ടഞ്ചേരി ഗവൺമെന്‍റ് എൽപി സ്കൂൾ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ശയന പ്രദക്ഷിണം നടത്തി. ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസുകളിൽ പിഞ്ചു കുട്ടികൾ പഠിക്കുന്ന സ്കൂളിലേക്കുള്ള റോഡ് മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വളരെ ശോചനീയമായ അവസ്ഥയിലാണ്. മഴക്കാലമായതിനാൽ റോഡിൽ ചളി കെട്ടിക്കിടന്ന് പിഞ്ചുകുട്ടികൾ തെന്നി വീഴുന്നത് ഇവിടെ നിത്യസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്കൂളിലേക്ക് കുട്ടികളുമായി വരുന്ന ഇരുചക്ര വാഹനങ്ങൾ തെന്നി വീഴുന്നത് പതിവായിരിക്കുന്നു. ഇതുമൂലം സ്കൂളിലേക്ക് കുട്ടികളെ വിടുവാൻ രക്ഷിതാക്കൾ മടിക്കുന്ന […]

Continue Reading

നടി ഗൗതമി ബിജെപി വിട്ടു

ന്യൂഡൽഹി:നടി ഗൗതമി ബിജെപി വിട്ടു. 25 വര്‍ഷം ബിജെപിയില്‍ പ്രവര്‍ത്തിച്ച ഗൗതമി തിങ്കളാ‍ഴ്ചയാണ് രാജി പ്രഖ്യാപിക്കുന്നത്. വ്യക്തിപരമായി പ്രശ്നങ്ങൾ നേരിട്ടപ്പോൾ പാർട്ടി പിന്തുണ നിന്നില്ലെന്നത് എടുത്ത് പറഞ്ഞാണ് രാജിവെച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോൾ പാർട്ടിയിൽ നിന്നും ​നേതാക്കളിൽ നിന്നും പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല. വിശ്വാസ വഞ്ചനകാണിച്ച് തന്‍റെ സ്വത്തുക്കൾ തട്ടിയെടുത്ത വ്യക്തിയെ പാർട്ടി അംഗങ്ങൾ പിന്തുണച്ചുവെന്നും രാജിക്കത്തിൽ ഗൗതമി ആരോപിച്ചു. ബിൽഡർ അളകപ്പൻ എന്ന വ്യക്തിക്കു നേരെയാണ് ഗൗതമി ആരോപണമുന്നയിച്ചത്.

Continue Reading