ബാലുശ്ശേരി ഉത്സവം:അനുമതി തേടാതെ എഴുന്നെള്ളിപ്പിച്ച ആനയെ വനം വകുപ്പ് കസ്റ്റഡയിലെടുത്തു

കോഴിക്കോട് : ബാലുശ്ശേരിയില്‍ ഉത്സവത്തിന് അനുമതി തേടാതെ എഴുന്നെള്ളിപ്പിച്ച് ആനയെ വനം വകുപ്പ് കസ്റ്റഡയിലെടുത്തു. അസി. കണ്‍സര്‍വേറ്റര്‍ പി. സത്യപ്രഭയുടെ നേതൃത്വത്തിലാണ് ബാലുശ്ശേരി ഗായത്രിയില്‍ പ്രഭാകരന്റെ ഉടമസ്ഥയിലുള്ള ഗജേന്ദ്രന്‍ എന്ന് ആനയെ കസ്റ്റിയിലെടുത്തത്. ബാലുശ്ശേരി പൊന്നാരംതെരു ക്ഷേത്രത്തില്‍ ഫെബ്രുവരി 24, 25, 26 തിയ്യതികളിലാണ് ആനയെ വനം വകുപ്പിന്റെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്. ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് നടപടിയുണ്ടായത്.

Continue Reading