തൃശ്ശൂരിൽ അച്ഛനെയും മകനെയും ഗുണ്ടാസംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

തൃശൂർ: തൃശൂർ തിരുത്തിപറമ്പിൽ അച്ഛനേയും മകനേയും ഗുണ്ടകൾ വെട്ടിപരികെൽപ്പിച്ചു.തിരുത്തി പറമ്പ് സ്വദേശിയായ മോഹനൻ, മകൻ ശ്യാം എന്നിവർക്കാണ് വെട്ടേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല.ഗുണ്ടാ രതീഷും സംഘവുമാണ് ഇരുവരെയും ആക്രമിച്ചത്. മോഹനനും രതീഷും മുൻപ് അയൽവാസികളായിരുന്നു. ആ സമയത്തുള്ള വൈരാഗ്യത്തിലാണ് ആക്രമണം എന്നാണ് പ്രാഥമിക നിഗമനം.

Continue Reading

തൃശൂരില്‍ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടർ തടഞ്ഞു നിർത്തി കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയില്‍

തൃശൂർ: തൃശൂർ വലപ്പാട് വട്ടപ്പരത്തിയില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടർ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പ്രതി പിടിയില്‍. വലപ്പാട് വട്ടപ്പരത്തി, മുറിയപുരയ്ക്കല്‍ വീട്ടില്‍ സുമിത്ത്(29) ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26-ാം തീയ്യതി രാത്രി 8.15 മണിയോടെയാണ് സംഭവം. വാടാനപ്പിള്ളി കുട്ടമുഖം സ്വദേശിയായ ബിജുവും ഭാര്യയും സ്കൂട്ടറില്‍ യാത്ര ചെയ്തു വട്ടപ്പരത്തി അമ്പലത്തിനടുത്ത് എത്തിയ സമയത്താണ് സുമിത്ത് ഇവരെ ആക്രമിച്ചത്.

Continue Reading

കാസർകോട് പളളിക്കരയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം

കാസര്‍കോട്: കാസർകോട് പളളിക്കരയിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്കുനേരെ സീനിയർ വിദ്യാർത്ഥികളുടെ മർദനം. പള്ളിക്കര, തെക്കേകുന്നിലെ വിശാൽ കൃഷ്ണനാണ് ആക്രമണത്തിനിരയായത്. രണ്ട് വിദ്യാർത്ഥികൾ മർദിക്കുകയും കുഴിയിലേക്ക് തള്ളിയിടുകയും ചെയ്തതിനെ തുടർന്ന് കാലിന്‍റെ എല്ല് പൊട്ടിയെന്നാണ് പരാതി. സംഭവത്തിൽ രണ്ടു വിദ്യാർത്ഥികൾക്കെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

കുന്നംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു

തൃശ്ശൂര്‍: തെക്കേപ്പുറം മാക്കാലിക്കാവ് അമ്പലത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞു. കൊമ്പൻ തടത്താവിള ശിവനാണ് ഇടഞ്ഞത്. ചമയം പൂരാഘോഷ കമ്മിറ്റിയുടെ എഴുന്നള്ളിപ്പിനായി എത്തിയ കൊമ്പൻ ഇന്ന് വൈകിട്ട് 6.40 നാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞ അനുസരണക്കേട് കാട്ടുകയായിരുന്നു. ഏറെനേരം കുന്നംകുളം അഞ്ഞൂർ റോഡിലെ കോടതിപ്പടിയിൽ നിലയുറപ്പിച്ചു. പാപ്പന്മാരും എലിഫൻ്റ് സ്ക്വാഡും ചേർന്ന് ആനയെ തളക്കാനുള്ള ശ്രമം തുടരുകയാണ്.

Continue Reading

ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം

തിരുവനന്തപുരം:തിരുവനന്തപുരത്ത് ലഹരി സംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് നേരെ അക്രമം.അയിരൂർ പൊലീസ് സ്റ്റേഷനിലെ ഷിർജുവിനാണ് പരിക്കേറ്റത്. കുഴിയിലേക്ക് തള്ളിയിട്ട ഷിർജുവിന്റെ കാലിൽ മൂന്ന് പൊട്ടലുകളുണ്ട്. പൊലീസ് സംഘത്തെ തള്ളിമാറ്റി പ്രതികൾ രക്ഷപെട്ടു. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തെ തീരദേശത്ത് നടത്തിയ പൊലീസ് റെയ്ഡിൽ ഒരാൾ പിടിയിലായിട്ടുണ്ട്. പെരുമാതുറ സ്വദേശിയായ അസറുദ്ധീനാണ് പിടിയിലായിരിക്കുന്നത്.

Continue Reading

ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ വിദ്യാർത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാർത്ഥി സാജൻ (20) ആണ്  മർദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച്‌ യാതൊരു പ്രകോപനവുമില്ലാതെ മർദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആർ പറയുന്നു. സാജൻ്റെ മൂക്കിൻറെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. സാജൻ്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തില്‍ സഹപാഠിയായ കിഷോർ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു.

Continue Reading

ഭക്ഷണം വൈകിയതിന് ഹോട്ടലിൽ അതിക്രമം; പൾസർ സുനിക്കെതിരെ കേസ്

കൊച്ചി : എറണാകുളം രായമംഗലത്ത് ഹോട്ടലിൽ കയറി അതിക്രമം നടത്തിയ നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനിക്കെതിരെ പൊലീസ് കേസെടുത്തു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസ് ആണ് കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തെന്നും എഫ്ഐആറിൽ പറയുന്നുണ്ട്.

Continue Reading

വെമ്പള്ളിയിൽ തെരുവുനായയുടെ അക്രമണം ആറു പേർക്ക് കടിയേറ്റു

വെമ്പള്ളി : തെരുവുനായയുടെ അക്രമണത്തിൽ വഴി യാത്രക്കാരായ ആറു പേർക്ക് കടിയേറ്റു.എം സി റോഡിൽ വെമ്പള്ളി ജംഗ്ഷനു സമീപം വൈകുന്നേരം 4 .30 ഓടെ ആയിരുന്നു സംഭവം ഉണ്ടായത്.കടിയേറ്റവട്ടുകുളം ശ്രീശൈലം വീട്ടിൽ സുമി സുദേവൻ മക്കളായ ശ്വേത (9)ചിത്ര (5)മധു ഉദയപ്പശ്ശേരി വെമ്പള്ളി.അനുശ്രീ എട്ടുപറ വെമ്പള്ളി.അജി മേസ്തിരി മതിരപ്പിള്ളി, വെമ്പള്ളി എന്നിവർ ആശുപത്രിയിൽ ചികിൽസ തേടി.

Continue Reading

കൊല്ലം കൊട്ടാരക്കരയിൽ കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം;അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്ത് കുടുംബത്തിന് നേരേ യുവാക്കളുടെ ആക്രമണം. മൈലം സ്വദേശി അരുൺ, അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. വെട്ടേറ്റും മർദ്ദനമേറ്റും പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

പേവിഷ ബാധയേറ്റ് ചികിത്സയിലിരുന്ന 11 കാരൻ മരിച്ചു

ആലപ്പുഴ: ചാരുംമൂട് സ്വദേശിയായ 11 വയസുകാരൻ പേ വിഷബാധയേറ്റ് മരിച്ചു. ചാരുംമൂട് സ്മിതാ നിവാസിൽ ശ്രാവൺ ഡി കൃഷ്ണ (11)യാണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നാണ് മരണം സംഭവിച്ചത്. ഫെബ്രുവരി ആറിനാണ് പേ വിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്.

Continue Reading