പോഷകാഹാര വാരത്തിൽ ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിച്ച് ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: “എല്ലാവർക്കും പോഷകാഹാരം” എന്ന പ്രമേയവുമായി ആസ്റ്റർ മെഡ്‌സിറ്റി 2024 സെപ്റ്റംബർ 1 മുതൽ 7 വരെ ദേശീയ പോഷകാഹാര വാരം ആചരിച്ചു. സമൂഹത്തിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആവേശകരവും വിജ്ഞാനപ്രദവുമായ ഒരാഴ്ച പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചത്. ആസ്റ്റർ ജീവനക്കാർക്കായി റീൽ മത്സരം, പെയിൻ്റിംഗ് മത്സരം, ക്വിസ് തുടങ്ങി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. പീഡിയാട്രിക് വാർഡിൽ കുട്ടികൾക്ക് നല്ല ആഹാരത്തെക്കുറിച്ച് ബോധവത്കരണമുണ്ടാക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യയോഗ്യമായ പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ച് തനത് ഭക്ഷണശില്പമൊരുക്കി. പൊതുജനങ്ങളേയും ആസ്റ്റർ ജീവനക്കാരെയും ഉൾപ്പെടുത്തി […]

Continue Reading

കുട്ടികളുടെ കാഴ്ച സംരക്ഷിക്കാൻ “ക്ലിയ‌ർ സൈറ്റ്” പദ്ധതിയുമായി ആസ്റ്റർ വൊളന്റിയേഴ്സ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാ‌ർത്ഥികൾക്ക് സൗജന്യ നേത്ര പരിശോധനാ പദ്ധതി, ‘ക്ലിയ‌ർ സൈറ്റ്’ മായി ആസ്റ്റ‌ർ ഡിഎം ഹെൽത്ത്കെയറിന്റെ സിഎസ്ആ‌ർ സംരംഭമായ ആസ്റ്റ‌ർ വൊളന്റിയേഴ്സ്. ആസ്റ്റീരിയൻ യുണൈറ്റഡ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ ഹോസ്പിറ്റലുകൾ ( ആസ്റ്റർ മെഡ്‌സിറ്റി, കൊച്ചി, ആസ്റ്റർ മിംസ് – കോഴിക്കോട്, കണ്ണൂർ, കോട്ടക്കൽ), വൺസൈറ്റ് എസിലോർഎക്സോട്ടിക ഫൗണ്ടേഷൻ എന്നിവയുടെ പിന്തുണയോടെയാണ് എറണാകുളം, കോഴിക്കോട് ജില്ലകളിലെ സ്കൂൾ കുട്ടികൾക്കായി പദ്ധതി നടപ്പിലാക്കുന്നത്. ആസ്റ്റ‌ർ ഡിഎം ഹെൽത്ത് കെയർ ജീവനക്കാർക്കായി കല, കായികം,സേവനം എന്നിങ്ങനെ […]

Continue Reading

മൂന്നാമത് ലക്സ്-ജയന്റ് ദ്വിദിന ശാസ്ത്രസമ്മേളനത്തിനൊരുങ്ങി ആസ്റ്റർ മെഡ്സിറ്റി

കൊച്ചി: പാർക്കിൻസൺസ് രോഗത്തെ ആസ്പദമാക്കിയുള്ള മൂന്നാമത് ലക്സ്-ജയന്റ് ശാസ്ത്രസമ്മേളനം സംഘടിപ്പിക്കാനൊരുങ്ങി കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രി. ജൂലൈ 13, 14 ദിവസങ്ങളിൽ കൊച്ചി ലെ മെരിഡിയൻ ഹോട്ടലാണ് സമ്മേളനത്തിന് വേദിയാകുന്നത്. മൂവ്മെന്റ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ, ഇന്റർനാഷണൽ പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡർ സൊസൈറ്റിയുടെ ഏഷ്യൻ ആൻഡ് ഓഷ്യാനിക് വിഭാഗം, പാർക്കിൻസൺസ് ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. 11 വിദേശ പ്രതിനിധികളും നാല് ദേശീയ പ്രതിനിധികളും സമ്മേളനത്തിൽ പ്രസംഗിക്കും. പാർക്കിൻസൺസ് രോഗചികിത്സയിലെ ജനിതക ബയോമാർക്കുകൾ മുതൽ […]

Continue Reading