ആശ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക വിതരണം ചെയ്ത് സർക്കാർ

തിരുവനന്തപുരം: ആശ വർക്കർമാരുടെ ഓണറേറിയം കുടിശ്ശിക വിതരണം ചെയ്ത് സർക്കാർ. ജനുവരി മാസത്തെ കുടിശ്ശികയാണ് സർക്കാർ വിതരണം ചെയ്തിരിക്കുന്നത്. ഇതോടെ മൂന്ന് മാസത്തെ കുടിശ്ശികാ വിതരണം പൂർത്തിയായി. ഇതിന് പിന്നാലെ തങ്ങളുടെ സമരം വിജയമാണെന്ന് പ്രതികരിച്ച് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം എ ബിന്ദു പറഞ്ഞു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരും എന്നും ബിന്ദു പറഞ്ഞു.

Continue Reading

നാളെ നടത്താനിരുന്ന കളക്‌ട്രേറ്റ് മാർച്ചില്‍ ആശ വർക്കർമാർ പങ്കെടുക്കരുത്; സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്

ആലപ്പുഴ: ആലപ്പുഴയില്‍ ആശ വർക്കർമാർ നാളെ നടത്താനിരുന്ന കളക്‌ട്രേറ്റ് മാർച്ചില്‍ പങ്കെടുക്കരുതെന്ന സിഐടിയു നേതാവിന്‍റെ ശബ്ദ സന്ദേശം പുറത്ത്. ആശ വർക്കർമാരുടെ സിഐടിയു സംഘടനയുടെ വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ശബ്ദ സന്ദേശമെത്തിയത്. സമരത്തില്‍ പങ്കെടുക്കാൻ പോകുന്നവർ യൂണിയനില്‍ നിന്ന് രാജിവെച്ച്‌ സമരത്തിന് പോകണമെന്നും എല്ലാം നേടിത്തന്നത് സിഐടിയു ആണെന്നും ജില്ലാ നേതാവിന്‍റ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ആരെങ്കിലും വിളിച്ചാല്‍ സ്ഥലത്തില്ലെന്ന് പറഞ്ഞാൽ മതിയെന്ന് സിഐടിയു നേതാവ് നിർദേശിക്കുന്നു. സെക്രട്ടേറിയറ്റിന് മുന്നില്‍ സമരമിരിക്കുന്നത് മുഴുവൻ ആശമാരല്ല, തെഴിലുറപ്പ് തൊഴിലാളികള്‍ ഉള്‍പ്പെടെ […]

Continue Reading

സമരം ചെയ്യുന്ന ആശാവർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം : ശമ്പള വർധനവ് അടക്കം ആവശ്യങ്ങളുമായി സെക്രറ്ററിയേറ്റിന് മുന്നില്‍ പണിമുടക്കി സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ കണക്കെടുത്ത് ആരോഗ്യ വകുപ്പ്. പതിമൂന്നാം ദിനത്തിലേക്ക് കടന്ന ആശാവർക്കർമാരുടെ രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാകുകയും ദേശീയ തലത്തിലടക്കം ശ്രദ്ധിക്കപ്പെടുകയും ചെയ്യുന്ന സമയത്താണ് സർക്കാരും നടപടി തുടങ്ങുന്നത്. പണിമുടക്കി സമരത്തിനെത്തിയവരുടെ കണക്കെടുക്കാനാണ് ആരോഗ്യ വകുപ്പ് നല്‍കിയ നിർദ്ദേശം. കഴിഞ്ഞ ദിവസം മുതല്‍ ഡിഎംഒ മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ ഗൂഗില്‍ ഫോം വഴി കണക്കെടുത്ത് തുടങ്ങി.

Continue Reading