കോട്ടയം റെയിൽവേ സ്റ്റേഷനിൽ 7.1 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

കോട്ടയം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ടീം, ആർപിഎഫ്, കോട്ടയം റെയിൽവേ പോലീസ് എന്നിവരുമായിമായി ചേർന്ന് കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ നടത്തിയ സംയുക്ത പരിശോധനയിൽ 7.1 കിലോഗ്രാം കഞ്ചാവ് പിടികൂടി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം ഊർജ്ജതമായി തുടരുന്നു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ആർ ജയചന്ദ്രന്റെ നിർദ്ദേശാനുസരണം കോട്ടയം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം സൂരജ് നേതൃത്വം നൽകിയ സംയുക്ത പരിശോധനയിലാണ് പിടികൂടിയത്.കോട്ടയം എക്സൈസ് സ്പെഷ്യൽ ഇൻസ്പെക്ടർ പിജി രാജേഷ്, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ഇൻസ്പെക്ടർ ജി […]

Continue Reading

യൂട്യൂബര്‍ മണവാളൻ പൊലീസ് കസ്റ്റഡിയിൽ

തൃശൂര്‍: യൂട്യൂബര്‍ മണവാളൻ പൊലീസ് പിടിയിൽ. കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാർ ഇടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലാണ് മണവാളൻ എന്നറിയിപ്പെടുന്ന മുഹമ്മദ് ഷഹീൻ ഷായെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം ഉണ്ടായത്. മോട്ടോർസൈക്കിളിൽ യാത്ര ചെയ്യ്തിരുന്ന വിദ്യാർത്ഥികളെ കാറിടിച്ചു കൊല്ലാൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ ആയിരുന്നു മുഹമ്മദ് ഷഹീൻ ഷാ.

Continue Reading

നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: നെടുമങ്ങാട് ബസ് അപകടത്തില്‍ ബസ് ഡ്രൈവര്‍ കസ്റ്റഡിയില്‍. ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവര്‍ അരുള്‍ ദാസ് ആണ് കസ്റ്റഡിയില്‍ ആയത്. സംഭവ സ്ഥലത്ത് നിന്നും ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ക്ക് കണ്ണിന്റെ പുരികത്ത് ചെറിയ പരിക്കേറ്റിട്ടുണ്ട്. പരിക്കില്‍ കാട്ടാക്കായിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും പിന്നാലെ സുഹൃത്തിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു. നെടുമങ്ങാട് അപകടത്തില്‍ ഒരാളാണ് ഇതുവരെ മരിച്ചത്. കാവല്ലൂര്‍ സ്വദേശിനി ദാസനിയാണ് മരിച്ചത്. 21 പേര്‍ നിലവില്‍ ചികിത്സയിലാണ്.

Continue Reading

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ പിടിയിൽ

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടുള്ള നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ സംഭവത്തിൽ പരിപാടിയുടെ സംഘാടകരായ മൃദംഗവിഷന്‍റെ എംഡി പിടിയിൽ. ഏഴു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് മൃദംഗ വിഷൻ എംഡി നിഗോഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാളെ കോടതിയിൽ ഹാജരാക്കും. കേസിൽ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ രാവിലെ കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് […]

Continue Reading

ഗുജറാത്തിൽ വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ

വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് സംഘം അറസ്റ്റിൽ. ഗുജറാത്ത് സൂറത്തിൽ ആണ് സംഭവം. ബിരുദം വാങ്ങിയ 14 വ്യാജ ഡോക്ടർമാരെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 14 വ്യാജ ഡോക്ടർമാരും സംഘത്തിലുള്ളവരാണെന്നും പൊലീസ് പറഞ്ഞു. മുഖ്യപ്രതി ഡോ. രമേഷ് ഗുജറാത്തിയെയും കസ്റ്റഡിയിലെടുത്തതായി പൊലീസ് വ്യക്തമാക്കി.എട്ടാം ക്ലാസ് ബിരുദധാരികൾക്ക് പോലും 70,000 രൂപ വീതം ഈടാക്കി മെഡിക്കൽ ബിരുദ സർട്ടിഫിക്കേറ്റ് നൽകിയിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ബോർഡ് ഓഫ് ഇലക്‌ട്രോ ഹോമിയോപ്പതിക് മെഡിസിൻ (ബിഇഎച്ച്എം) ഗുജറാത്ത് നൽകുന്ന ബിരുദങ്ങളാണ് ഈ പ്രതികൾ […]

Continue Reading

തൃശൂരിൽ വൻ കഞ്ചാവ് വേട്ട; 80 കിലോ കഞ്ചാവ് പിടികൂടി

തൃശൂർ: തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കത്ത് വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്ന് തമിഴ്‌നാട് സ്വദേശികളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ധർമ്മപുരി സ്വദേശികളായ പൂവരശ് , മണി , ദിവിത്ത് എന്നിവരാണ് പിടിയിലായത്.

Continue Reading

കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാവിൽ നിന്നും പൊലീസ് പിടിച്ചെടുത്തു

കൊച്ചിയിൽ വൻ ലഹരിവേട്ട, 72 ഗ്രാം എംഡിഎംഎ യുവാക്കളിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. മലപ്പുറം പൊന്നാനി സ്വദേശിയായ മുഹ്സിനാണ് പൊലീസ് പിടിയിലായത്. എറണാകുളം മണപ്പാട്ടിപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ മുഹ്സിനിൽ നിന്നും 12 ഗ്രാം എംഡിഎംഎ എറണാകുളം നോർത്ത് പൊലീസ് കണ്ടെടുത്തിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് യുവാവിനെ ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ പക്കൽ കൂടുതൽ അളവിൽ എംഡിഎംഎ ഉണ്ടെന്ന് പൊലീസിന് മനസ്സിലാകുകയും യുവാവ് തമ്മനത്ത് വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിലെത്തി പൊലീസ് പരിശോധന നടത്തുകയുമായിരുന്നു.

Continue Reading

ഒറ്റപ്പാലം എൻഎസ്‌എസ് കോളേജിലെ കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍

ഒറ്റപ്പാലം: ഒറ്റപ്പാലം എൻഎസ്‌എസ് കോളേജ് കവാടത്തിന് പുറത്തുനടന്ന കല്ലേറില്‍ പൊലീസുകാരന് പരിക്കേറ്റ സംഭവത്തില്‍ രണ്ടുപേർ അറസ്റ്റില്‍. എസ്‌എഫ്‌ഐ ഡിവൈഎഫ്‌ഐ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. സുരക്ഷാ ജോലിക്കെത്തിയ എ.ആർ.ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥൻ എരിമയൂർ സ്വദേശി ഉദയന് (36)പരിക്കേറ്റ കേസിലാണ് നടപടി. എസ്‌എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് ടി.എം.ദുർഗാദാസ്, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം കെ. പ്രേംജിത്ത് എന്നിരെയാണ് ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്.

Continue Reading

അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ പതിപ്പ്; രണ്ട് പേർ ബാംഗ്ലൂരിൽ പൊലീസ് പിടിയിൽ

ബാംഗ്ലൂർ: അജയന്റെ രണ്ടാം മോഷണം സിനിമയുടെ വ്യാജ കോപ്പി ഇറങ്ങിയ സംഭവത്തിൽ രണ്ടു പേർ പൊലീസ് പിടിയിൽ. ബാംഗ്ലൂരിൽ നിന്നാണ് ഇവരെ പിടികൂടിയത്.പ്രതികൾ മലയാളികളാണെന്നാണ് പൊലീസ് നൽകുന്ന സൂചന.

Continue Reading

നടിയുടെ പീഡന പരാതി: അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ

കൊച്ചി: നടിയുടെ പീഡന പരാതിയിൽ കോൺഗ്രസ് നേതാവായിരുന്ന അഡ്വ. വി.എസ് ചന്ദ്രശേഖരൻ അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ നടപടിക്കുശേഷം ശേഷം വിട്ടയച്ചു. ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. നേരത്തെ, പ്രത്യേക അന്വഷണ സംഘത്തിനു മുന്നിൽ ചോദ്യംചെയ്യാനായി ഹാജരായിരുന്നു. ലോയേഴ്സ് കോണ്‍ഗ്രസ് ഭാരവാഹിയായിരുന്നു ചന്ദ്രശേഖരന്‍. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെയാണു നടി പരാതിയുമായി രംഗത്തെത്തിയത്. ഇതിനു പിന്നാലെ കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍നിന്നു രാജിവച്ചു.

Continue Reading