ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തി; ഹരിയാനയുടെ അന്‍ഷുലിന് ചരിത്രനേട്ടം

കേരളത്തിനെതിരായ രഞ്ജിട്രോഫി ക്രിക്കറ്റില്‍ ഹരിയാന താരത്തിന് ചരിത്രനേട്ടം. കേരളത്തിന്‍റെ 10 വിക്കറ്റുകളും വീഴ്ത്തി ഫാസ്റ്റ് ബൗളര്‍ അന്‍ഷുല്‍ കാംബോജാണ് ചരിത്രം കുറിച്ചത്. ഒന്നാം ഇന്നിങ്ങ്സില്‍ കേരളം 291 റണ്‍സാണെടുത്തത്. 39 വര്‍ഷത്തിനിടെ ഇതാദ്യമായാണ് രഞ്ജി ട്രോഫിയിൽ ഇന്നിങ്ങ്സിലെ പത്ത് വിക്കറ്റുകളും ഒരു ബൗളര്‍ സ്വന്തമാക്കുന്നത്. ഒരു ഇന്നിങ്ങ്സിലെ 10 വിക്കറ്റുകളും വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറാണ് അന്‍ഷുല്‍. പ്രേമസംഘു ചാറ്റര്‍ജി (1956-57), പ്രദീപ് സുന്ദറാമിന്‍ ( 1985-86) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച താരങ്ങള്‍.

Continue Reading