അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു

തൃശ്ശൂര്‍: അങ്കമാലിയില്‍ മിന്നലേറ്റ് വയോധിക മരിച്ചു. അങ്കമാലി നഗരസഭ കൗണ്‍സിലറായ എ വി രഘുവിൻ്റെ അമ്മ വിജയമ്മ വേലായുധനാണ് മരിച്ചത്. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വെെകിട്ട് നാല് മണിയോടെയാണ് 70 വയസ്സുകാരി വിജയമ്മ വേലായുധന് ഇടിമിന്നലേറ്റത്. കനത്ത മഴയും ഇടിമിന്നലും വരുന്നത് കണ്ട് വീടിന് പുറത്ത് ഉണക്കാനിട്ടിരുന്ന തുണി എടുക്കാൻ പോയപ്പോഴാണ് വയോധികക്ക് ഇടിമിന്നലേറ്റത്. ഉടൻ തന്നെ വിജയമ്മയെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Continue Reading

ഡയാലിസിസ് സെന്റർ മന്ദിരം ആശീർവദിച്ചു

അങ്കമാലി സെൻ്റ് ജോർജ്ജ് ബസിലിക്ക സൊസൈറ്റി ഓഫ് സെൻ്റ് വിൻസെൻ്റ് ഡി പോൾ സെൻ്റ് തോമസ് കോൺഫ്രൻസിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ജോസ് ദേവസ്സി മഞ്ഞളി മെമ്മോറിയൽ ബ്ലെസ്സഡ് ഓസാനാം ഡയാലിസ് സെൻ്ററിൻ്റെ നിർമ്മാണം പൂർത്തിയായ മന്ദിരത്തിൻ്റെ ആശീർവാദവും സമ്മേളനവും അങ്കമാലിയിൽ നടന്നു. ബസിലിക്ക റെക്ടർ ഫാ. ലൂക്കോസ് കുന്നത്തൂർ ആശീർവാദം നിർവ്വഹിച്ചു. എൽ.എഫ് ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്തു പറമ്പിൽ, അങ്കമാലി നഗരസഭ ചെയർപേഴ്സൺ സിനി മനോജ്, കൗൺസിലർമാർ, വൈദീകർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന […]

Continue Reading

കേരളത്തിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് ഹബ്ബ് അങ്കമാലിയിൽ ആരംഭിച്ച് ചാർജ്മോഡ്

കൊച്ചി: ലോക ഇവി ദിനത്തോടനുബന്ധിച്ച്, കേരളം ആസ്ഥാനമായുള്ള എനർജി ടെക് സ്റ്റാർട്ടപ്പും ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് ശൃംഖലയുമായ ചാർജ്മോഡ് അങ്കമാലി അത്താണി ജംഗ്ഷന് സമീപം കേരളത്തിലെ ഏറ്റവും വലിയ ഇവി ചാർജിംഗ് ഹബിന് തുടക്കമിട്ടു. സംസ്ഥാനത്ത് ഇലക്ട്രിക് വെഹിക്കിൾ (ഇവി) വാഹനങ്ങളുടെ ഉപയോഗവും അടിസ്ഥാന സൗകര്യ വികസനവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് നടന്ന ഇലക്ട്രിക് മൊബിലിറ്റി പരിപാടിയായ വാട്ട്‌സ്-ഓൺ 2024 ലാണ് ഇതിന്റെ ലോഞ്ച് നടന്നത്. ഇലക്ട്രിക് വാഹന ഉടമകൾക്ക് തങ്ങളുടെ വാഹനം ചാ‌ർജ്ജ് ചെയ്യുന്ന […]

Continue Reading