കനത്തമഴ;ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ 20ഓളം ട്രെയിനുകൾ സർവീസ് നിർത്തിവച്ചു

വിജയവാഡ: കനത്തമഴയും വെള്ളപ്പൊക്കവും മൂലം ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ 20ഓളം ട്രെയിനുകൾ സർവീസ് നിർത്തിവച്ചു. ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്.ക്രെയിനുകൾ ഉപയോഗപ്പെടുത്തിയാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയ രണ്ട് ബോഗികളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെത്തിച്ചത്. യാത്രക്കാരെ മാറ്റാനുള്ള ശ്രമങ്ങൾ സൗത്ത് സെൻട്രൽ റെയിൽവേ അധികൃതർ തുടരുകയാണ്. യാത്രക്കാരെ ചെന്നൈ, തിരുപ്പതി, വിശാഖപട്ടണം എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ട്രെയിനുകൾ ക്രമീകരിച്ചതായി വിജയവാഡ സീനിയർ ഡിവിഷണൽ കൊമേഴ്‌സ്യൽ മാനേജർ (സീനിയർ ഡിസിഎം) വി.രാംബാബു പറഞ്ഞു.

Continue Reading