അമ്മ കുടുംബ സംഗമത്തിന് തിരി തെളിഞ്ഞു

കൊച്ചി:മലയാള സിനിമ താര സംഘടനയായ അമ്മ ആദ്യമായി സംഘടിപ്പിക്കുന്ന ” അമ്മ കുടുംബ സംഗമം ” റിഹേഴ്സൽ ക്യാമ്പിന് കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് തിരി തെളിഞ്ഞു. മലയാള സിനിമയിലെ മുതിർന്ന അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. ശ്രീനിവാസനും ഒപ്പം പുതിയ തലമുറയിലെ പ്രിയ താരമായ മമിതാ ബൈജുവും ചേർന്നാണ് ദീപം തെളിയിച്ചത്. ജനുവരി 4-ന് ശനിയാഴ്ച്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് 240 ഓളം അമ്മ അംഗങ്ങളായ കലാകാരന്മാർ അണിയിച്ചൊരുക്കുന്ന അതിവിപുലമായ കലാകായിക […]

Continue Reading

പുതിയ ഭരണസമിതി രണ്ട് മാസത്തിനുള്ളിൽ: അമ്മ

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന്‍റെ പശ്ചാത്തലത്തില്‍ നടന്ന വെളിപ്പെടുത്തലുകളിലെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അമ്മയുടെ നിലവിലെ ഭരണസമിതി രാജി പ്രഖ്യാപിച്ചു. വിമര്‍ശിച്ചതിനും തിരുത്തിയതിനും നന്ദിയെന്നും നവീകരിക്കാനും ശക്തിപ്പെടുത്താനും കെല്‍പ്പുള്ള പുതിയ നേതൃത്വം ഉണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്നും അമ്മ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ പൊതുയോഗം കൂടി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നും കുറിപ്പില്‍ പറയുന്നു.

Continue Reading

താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി;മോഹന്‍ലാല്‍ രാജിവെച്ചു

കൊച്ചി: നടന്മാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ താരസംഘടനയായ അമ്മയില്‍ പൊട്ടിത്തെറി. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. സംഘടനയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ രാജിവെച്ചു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 17 അംഗങ്ങളും രാജിവെച്ചു.

Continue Reading