‘ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗങ്ങൾക്ക് സംവരണം അനുവദിക്കില്ല’: വെല്ലുവിളിച്ച് അമിത് ഷാ

മഹാരാഷ്ട്രയിൽ വിദ്വേഷ പ്രസംഗവുമായി അമിത് ഷാ. ബിജെപി അധികാരത്തിൽ ഉള്ളിട​ത്തോളം കാലം മുസ്ലീം വിഭാഗത്തിലുള്ളവർക്ക് മതാടിസ്ഥാനത്തിൽ സംവരണം അനുവദിക്കില്ലെന്ന് ആവർത്തിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രകടന പത്രിക പുറത്തിറക്കി വെല്ലുവിളിച്ചത്. മുസ്ലീം സംവരണം രാജ്യത്ത് നടപ്പാക്കില്ലെന്ന് ആവര്‍ത്തിച്ചായിരുന്നു കേന്ദ്രമന്ത്രി അമിത് ഷായുടെ വിദ്വേഷ പ്രസംഗം. മുംബൈയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി സംസാരിക്കവെയാണ് അമിത് ഷായുടെ വെല്ലുവിളി പ്രസ്താവന.

Continue Reading

ലഡാക്കില്‍ അഞ്ച് പുതിയ ജില്ലകള്‍; പ്രഖ്യാപനവുമായി കേന്ദ്രം

ലഡാക്ക്: കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്. സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. പുതിയ ജില്ലകൾ വരുന്നതോടെ പൊതുസേവനങ്ങളുടെ വിതരണം മെച്ചപ്പെടുകയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ പദ്ധതികൾ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിലവിൽ ലഡാക്കിൽ ലേ, കാർഗിൽ എന്നിങ്ങനെ രണ്ട് ജില്ലകളുണ്ട്. ഓരോ മുക്കിലും മൂലയിലും ഭരണം ശക്തിപ്പെടുത്തുമ്ബോള്‍ ജനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ വീട്ടുപടിക്കലെത്തുന്നു. 2019-ലാണ് ജമ്മു-കശ്മീരിന് പ്രത്യേകപദവി […]

Continue Reading