അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം

തെലുങ്ക് നടൻ അല്ലു അർജുൻ്റെ വീടിന് നേരെ ആക്രമണം. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീടിന് നേരെയാണ് ആക്രമണം. പുഷ്പ 2ൻ്റെ റിലീസിനിടെ മരിച്ച രേവതിക്ക് നീതി വേണമെന്ന ആവശ്യം ഉന്നയിച്ചാണ് ആക്രമണം. ഇവർ അല്ലുവിൻ്റെ വീടിന് നേരെ കല്ലും, തക്കാളിയുമെറിഞ്ഞു. ചിലർ വീടിനുള്ളിലേക്ക് അതിക്രമിച്ചുകടന്ന് സെക്യൂരിറ്റിയെ അടക്കം മർദിച്ചതായും വിവരമുണ്ട്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. വീട്ടിലെ ചെടിച്ചട്ടികളടക്കം തകർന്നു കിടക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.അതേസമയം ആക്രമണത്തിൽ ആർക്കെങ്കിലും പരുക്ക് പറ്റിയിട്ടുണ്ടോ എന്നത് ഇതുവരെ വ്യക്തമല്ല.ആക്രമണം നടക്കുമ്പോൾ […]

Continue Reading

‘ഈ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല’; അല്ലു അർജുന് പിന്തുണയുമായി രശ്മിക മന്ദാന

ഹൈദരാബാദ്: നടന്‍ അല്ലു അര്‍ജുന്റെ അറസ്റ്റില്‍ പ്രതികരണവുമായി നടി രശ്മിക മന്ദാന. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ വിശ്വസിക്കാന്‍ കഴിയുന്നില്ല എന്നും രശ്മിക പ്രതികരിച്ചു.നടന്ന സംഭവങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണെന്ന് നടി വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെയാണ് രശ്മിക അല്ലു അർജുന് പിന്തുണയുമായി രംഗത്തെത്തിയത്. ‘ഈ കാണുന്നതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തീര്‍ത്തും ദൗര്‍ഭാഗ്യകരവും സങ്കടകരവുമാണ്. എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ല. ഇപ്പോഴത്തെ സാഹചര്യം തീര്‍ത്തും അവിശ്വസനീയവും ഹൃദയഭേദകവുമാണ്’- രശ്മിക ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ […]

Continue Reading

പുഷ്പ 2 റിലീസിനിടെ ഉണ്ടായ ദുരന്തം; അല്ലു അർജുനെതിരെ കേസ് എടുക്കും

ഹൈദരാബാദ്: ഇന്ന് റീലീസ് ചെയ്ത പാൻ ഇന്ത്യൻ ചിത്രം പുഷ്പ 2 വിന്റെ പ്രീമിയറിനിടെ ഉണ്ടായ ദുരന്തത്തിൽ നടൻ അല്ലു അർജുനെതിരെയും കേസ് എടുക്കും. അല്ലു അർജുനും സെക്യൂരിറ്റി ടീമിനും സന്ധ്യ തീയറ്റർ മാനേജ്‌മെന്റിനും എതിരെയാണ് കേസ്. ദുരന്തത്തിൽ രേവതി എന്ന യുവതി മരിച്ചിരുന്നു. രേവതിയുടെ ഭർത്താവ് നൽകിയ പരാതിയിലാണ് ചിക്കട്പള്ളി പൊലീസ് കേസെടുത്തത്. അല്ലു അർജുൻ തീയറ്ററിൽ എത്തുമെന്ന് തീയറ്റർ മാനേജ്മെന്റിന് നേരത്തെ അറിയാമായിരുന്നു. എന്നിട്ടും ആ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷമാണെന്നും പൊലീസ് […]

Continue Reading

പുഷ്പ 2 റിലീസിനിടെ ദുരന്തം;തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു

ഹൈദാരാബാദ്: ഹൈദരാബാദിൽ അല്ലു അർജുൻ നായകനായ പുഷ്പ 2 സിനിമയുടെ റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റിട്ടുണ്ട്. ദിൽസുഖ് നഗറിലെ രേവതിയാണ്(39) മരിച്ചത്. ആര്‍ടിസി ക്രോസ് റോഡിലുള്ള സന്ധ്യാ തിയറ്ററില്‍ ഇന്നലെ രാത്രി 10.30ഓടെയാണ് അപകടം. തിയറ്ററിൽ പ്രീമിയർ ഷോയ്ക്ക് എത്തിയ അല്ലു അർജുനെ കാണാനാണ് വലിയ ഉന്തും തള്ളുമുണ്ടായത്. റിലീസിന് മുന്നോടിയായി തിയറ്ററിന് മുന്നിൽ പൊലീസും ആരാധകരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. തടിച്ചുകൂടിയ ജനക്കൂട്ടത്തിനുനേരെ പൊലീസ് ലാത്തിവീശി. ഭര്‍ത്താവ് ഭാസ്കറിനും […]

Continue Reading

എല്ലാവർക്കും ആ കഥാപാത്രം ഇഷ്ടമാകും, പുഷ്പ 2 വിലെ ഫഹദിന്റെ റോളിനെ കുറിച്ച് അല്ലു അർജുൻ

അല്ലു അർജുൻ ആരാധകർ ഏറെ പ്രതീക്ഷയിൽ കാത്തിരിക്കുന്ന ചിത്രമാണ് ‘പുഷ്പ 2 ദി റൂൾ’.ഡിസംബർ അഞ്ചിന് ആണ് ചിത്രം റിലീസ് ചെയ്യുക.ഇപ്പോഴിതാ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയ ചടങ്ങിൽ അല്ലു അർജുൻ ഫഹദിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് വൈറലാകുന്നത്. പുഷ്പ 2 വിൽ ഫഹദ് തകർത്തിട്ടുണ്ടെന്നും എല്ലാവർക്കും ഫഹദിന്റെ കഥാപാത്രം ഇഷ്ടമാകുമെന്നുമാണ് അല്ലു അർജുൻ പറഞ്ഞത്.തന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളി നടനൊപ്പം അഭിനയിച്ചു, ഫഹദ് ഫാസിൽ. അദ്ദേഹത്തെ താൻ ഈ സ്റ്റേജിൽ മിസ് ചെയ്യുന്നുവെന്നും […]

Continue Reading

പുഷ്പ 2വില്‍ അല്ലു അര്‍ജുനൊപ്പം ഡേവിഡ് വാര്‍ണറും

ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അര്‍ജുന്‍റെ പുഷ്പ 2 ദി റൂള്‍. 2021-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളിലൊന്നായിരുന്നു പുഷ്പ ദി റൈസ്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്കാരം അല്ലു അര്‍ജുന്‍ സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തിന്‍റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുന്നതിനിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ട് സിനിമ പ്രേമികളെ ഒന്നടങ്കം ആവേശഭരിതരാക്കുന്നുണ്ട്. ഡിസംബര്‍ ആറിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുന്ന ചിത്രത്തി ല്‍ പുഷ്പ രാജിനൊപ്പം ഒരു സര്‍പ്രൈസ് കഥാപാത്രവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. […]

Continue Reading