യന്ത്രതകരാർ, നെടുമ്പാശ്ശേരിയിൽ നിന്നും ദില്ലിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി

നെടുമ്പാശ്ശേരിയിൽ നിന്നും ഉച്ചയ്ക്ക് രണ്ടു മണിക്ക് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ വിമാനം യന്ത്ര തകരാറിനെ തുടർന്ന് റദ്ദാക്കി. ഏറെ നേരത്തെ ആശങ്കകൾക്ക് ശേഷമാണ് വിമാനം റദ്ദാക്കിയതായി അധികൃതർ അറിയിപ്പ് നൽകിയത്. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പേ യാത്രക്കാരെ വിമാനത്തിനുള്ളിൽ കയറ്റിയതിനു ശേഷമാണ് വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടെന്ന് അധികൃതർ കണ്ടെത്തിയത്. തുടർന്ന് യാത്രക്കാരെ ഉടൻ വിമാനത്തിൽ നിന്നും പുറത്തിറക്കുകയായിരുന്നു. എന്നാൽ, തകരാറിലായ വിമാനം എപ്പോൾ പുറപ്പെടുമെന്നോ യാത്രികർക്ക് പകരം യാത്രാ സംവിധാനങ്ങൾ ഒരുക്കുന്നതിനോ ആദ്യഘട്ടത്തിൽ എയർ ഇന്ത്യ അധികൃതർ […]

Continue Reading

ആശങ്കയ്ക്ക് വിരാമം; ട്രിച്ചിയില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം. സാങ്കേതിക തകരാറിനെത്തുടർന്ന് നിലത്തിറക്കാനാകാതെ മണിക്കൂറുകളോളം ട്രിച്ചി വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ടുപറന്ന എയർഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി ഇറക്കി. വിമാനം അടിയന്തര ലാൻഡിങ് നടത്തുന്നതിന്റെ ഭാഗമായി ആംബുലൻസുകളും ഫയർ എൻജിനുകളുമടക്കം ട്രിച്ചി വിമാനത്താവളത്തില്‍ സജ്ജമാക്കിയിരുന്നു. എന്നാല്‍ ആശങ്കകള്‍ക്ക് വിരമാമിട്ട് 141 യാത്രക്കാരുമായി വിമാനം സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. രണ്ടര മണിക്കൂറോളം ട്രിച്ചിയുടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് വിമാനം താഴെയിറക്കിയത്.വിമാനത്തിൽ 141ഓളം യാത്രക്കാരുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Continue Reading