നേപ്പാളില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് മരണം

കാഠ്മണ്ഡു: നേപ്പാളിലെ നുവകോട്ട് ജില്ലയിൽ എയർ ഡൈനസ്റ്റി ഹെലികോപ്റ്റർ തകർന്ന് അഞ്ച് പേര്‍ മരിച്ചു. നുവകോട്ടിലെ ശിവപുരി മേഖലയിലാണ് അപകടം നടന്നതെന്ന് ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വൃത്തങ്ങൾ അറിയിച്ചു. കാഠ്മണ്ഡുവിൽ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ സയാഫ്രുബെൻസിയിലേക്കുള്ള യാത്രാമധ്യേയാണ് തകര്‍ന്നുവീണത്. പൈലറ്റായ സീനിയര്‍ ക്യാപ്റ്റന്‍ അരുണ്‍ മല്ലയടക്കം അഞ്ചു പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. പറന്നുയർന്ന് മൂന്ന് മിനിറ്റിനുള്ളിൽ ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെട്ടിരുന്നു.

Continue Reading