അല്ലു അർജ്ജുന് ഇടക്കാല ജാമ്യം

ഹൈദരാബാദ്: അല്ലു അർജ്ജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലുങ്കാന ഹൈക്കോടതി. മനപൂർവ്വമല്ലാത്ത നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് സംശയമെന്ന് ഹൈക്കോടതി പറഞ്ഞു, ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിച്ചത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരായത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. അല്ലു അർജുനടക്കമുള്ള താരങ്ങളോട് തിയറ്റർ സന്ദർശിക്കരുതെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.  

Continue Reading

അല്ലു അര്‍ജുന്‍ ജയിലിൽ; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

അറസ്റ്റിലായ തെലുങ്ക് നടന്‍ അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് ജയിലിൽ അടച്ചു. അറസ്റ്റ് തിങ്കളാഴ്ച വരെ വൈകിപ്പിക്കണമെന്ന നടന്റെ ഹര്‍ജി കോടതി തള്ളി. കഴിഞ്ഞയാഴ്ച ഹൈദരാബാദ് തിയേറ്ററില്‍ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിക്കുകയും ഒമ്പത് വയസ്സുള്ള മകന് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഇന്ന് ഉച്ചയ്ക്കാണ് നടൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ അല്ലു അര്‍ജുനെ ജൂബിലി ഹില്‍സിലെ വീട്ടില്‍ നിന്ന് ചിക്കാടപ്പള്ളി പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. തന്നെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് കിടപ്പുമുറി വരെ എത്തിയെന്ന് […]

Continue Reading

ആരാധകരെ ആർമി എന്ന് വിളിച്ചതിന് നടൻ അല്ലു അർജുന് എതിരെ പൊലീസിൽ പരാതി

ഏറെ നാളുകളായി അല്ലു അർജുന്റെ പുഷ്പ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. ഡിസംബർ 5 നാണു ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തിൽ ഉൾപ്പടെ പ്രൊമോഷന്റെ ഭാഗമായി ആരാധകർ എത്തിയിരുന്നു. അല്ലുവിന് വൻ സ്വീകരണമാണ് പ്രൊമോഷൻ വേദികളിൽ ലഭിക്കുന്നത്. ഇപ്പോഴിതാ പ്രമോഷൻ പരിപാടിക്കിടെ ആരാധകരെ ആർമി എന്ന് വിളിച്ചതിനെ തുടർന്ന് താരത്തിനെതിരെ പൊലീസിൽ പരാതി വന്നിരിക്കുകയാണ്. ഹൈദരാബാദിലെ ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ ആണ് ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തി പരാതി നൽകിയത്. അല്ലു ആരാധകരെയും ഫാൻസ്‌ ക്ലബിനെയും […]

Continue Reading