നടൻ രവികുമാർ അന്തരിച്ചു

തൃശൂർ: മുതിർന്ന ചലച്ചിത്രനടൻ രവികുമാർ അന്തരിച്ചു. അർബുദരോഗം പിടിപെട്ടതിനെ തുടർന്ന്  ഇന്ന് രാവിലെ 10.30 ന് ചെന്നൈയിൽ വെച്ചായിരുന്നു    അന്ത്യം. തൃശൂർ സ്വദേശിയാണ് രവികുമാർ. 100-ലധികം മലയാള ചലച്ചിത്രങ്ങളിലും നിരവധി തമിഴ് ചിത്രങ്ങളിലും ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള നടനാണ് രവികുമാർ.1980 കളിൽ നായകനായും, വില്ലൻ വേഷങ്ങളും കൈകാര്യം ചെയ്താണ് രവികുമാർ ശ്രദ്ധേയനാകുന്നത്. മധുവിനെ നായകനാക്കി എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത് 1976-ൽ റിലീസ് ചെയ്ത ‘അമ്മ’ എന്ന ചിത്രമാണ് രവികുമാറിനെ മലയാളത്തിൽ ശ്രദ്ധേയനാക്കിയത്.

Continue Reading

മലയാള സിനിമ നടൻ മേഘനാഥൻ അന്തരിച്ചു

കോഴിക്കോട്: മലയാള സിനിമ നടൻ മേഘനാഥൻ(60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ആണ്  അന്ത്യം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഷൊർണ്ണൂരിലുള്ള വീട്ടില്‍ വെച്ച്‌ നടക്കും. ഒട്ടേറെ സിനിമകളിലഭിനയിച്ച മേഘനാഥൻ്റെ 1983 ല്‍ ഇറങ്ങിയ അസ്ത്രമാണ് ആദ്യചിത്രം.

Continue Reading

മലയാളസിനിമ ചരിത്രത്തിൽ ആദ്യമായി സംവിധായകന്റെ പേര് രേഖപ്പെടുത്താത്ത സിനിമാ റിലീസിന് ഒരുങ്ങുന്നു.ഹരികൃഷ്ണൻ നായകനായ ഓർമ്മചിത്രം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഇന്ത്യൻ ബ്രദേഴ്‌സ് ഫിലിംസിന്‍റെ ബാനറില്‍ ഫ്രാന്‍സിസ് ജോസഫ്‌ നിർമ്മിക്കുന്ന ചിത്രമാണ് “ഓർമ്മചിത്രം”. ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ പി. പി. കുഞ്ഞികൃഷ്ണൻ, ശിവജി ഗുരുവായൂർ, നാസർ ലത്തീഫ്, സിദ്ധാർത്ഥ്, , ശിവദാസ് മട്ടന്നൂർ, പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ, മീര നായർ,കവിത തുടങ്ങിയ പ്രമുഖ താരങ്ങൾ അഭിനയിക്കുന്നു. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു. ഗാനരചന . വയലാർ ശരത്ചന്ദ്ര വർമ്മ, അലക്സ്‌ പോള്‍, സന്തോഷ്‌ വർമ്മ,സുജേഷ് കണ്ണൂർ. […]

Continue Reading