“അദ്ദേഹം സ്വയം ഒരു മികച്ച ഗായകൻ എന്ന് വിളിക്കില്ല; ഒരിക്കലും അങ്ങനെ അവകാശപ്പെട്ടിട്ടില്ല”; റഹ്മാനെക്കുറിച്ച് സോനു നിഗം

മുംബൈ: സംഗീത സംവിധായകന്‍ എആർ റഹ്മാനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നും നടത്താറുള്ള ഗായകനാണ് സോനു നിഗം. എആർ റഹ്മാൻ ഒരു വലിയ ഗായകനാണെന്ന് അദ്ദേഹം പോലും പറയില്ലെന്നാണ് ഒ2 ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ബോളിവുഡ് ഗായകന്‍ പറയുന്നത്. “അദ്ദേഹം വളരെ പരിശീലനം നേടിയ ഗായകനല്ല, അദ്ദേഹത്തിന്‍റെ ശബ്ദം വളരെ മനോഹരമാണ്. അദ്ദേഹം സ്വയം ഒരു മികച്ച ഗായകൻ എന്ന് വിളിക്കില്ല, അതിനാൽ നമുക്ക് എന്ത് പറയാൻ കഴിയും? അദ്ദേഹത്തിന്‍റെ കഴിവ് വളരെ മനോഹരമാണെന്ന് അദ്ദേഹത്തിന് അറിയാം, പക്ഷേ […]

Continue Reading

എ.ആര്‍ റഹ്മാന്റെ സംഗീതത്തില്‍ ഔദ്യോഗിക ഗാനം പുറത്തിറക്കി കൊച്ചി ബ്ലൂ ടൈഗേഴ്‌സ്

കൊച്ചി: കേരള ക്രിക്കറ്റ് ലീഗില്‍ കൊച്ചിയുടെ പ്രതീക്ഷയുമായി കളത്തിലിറങ്ങുന്ന കൊച്ചിയുടെ ബ്ലൂ ടൈഗേഴ്‌സിന്റെ ഔദ്യോഗിക ഗാനം പുറത്തിറക്കി. ഓണ്‍ലൈനായാണ് മാനേജ്‌മെന്റ് സോങ് റിലീസ് ചെയ്തത്. എ.ആര്‍ റഹ്മാന്‍ സംഗീതം പകര്‍ന്ന ഗാനം ടീമിനെ മുന്നോട്ട് നയിക്കുന്ന പ്രതീക്ഷകള്‍ പങ്കുവെക്കുന്നതാണ്. മത്സരത്തിലെ വെല്ലുവിളികളെ നേരിടാനും വിജയിക്കാനുള്ള മനോഭാവം ആര്‍ജിക്കുവാനുള്ള ശക്തിയും പ്രതീക്ഷയുമാണ് ആല്‍ബം പകര്‍ന്നു നല്‍കുന്നത്.ക്രിക്കറ്റ് ലോകത്തിന്റെ പ്രതീക്ഷകളെ അവതരിപ്പിക്കുന്ന ഗാനത്തിന്റെ കണ്‍സെപ്റ്റും വീഡിയോ ഡയറക്ഷനും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ ബ്ലസിയാണ്.

Continue Reading