സ്വച്ഛ ഭാരത് മിഷൻ നമ്മുടെ ഉത്തരവാദിത്വം: പ്രധാനമന്ത്രി

National

ന്യൂഡൽഹി : രാജ്യത്ത് നടക്കുന്ന സ്വച്ഛ ഭാരത് മിഷൻ നമ്മുടെ ഉത്തരവാദിത്വം ആണെന്നും ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 1ന് ശുചീകരണ യജ്ഞത്തിൽ എല്ലാവരും പങ്കാളികളാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ‘സ്വച്ഛ് ഭാരത് മിഷൻ’ ശുചിത്വ പരിപാടി എല്ലാവരുടെയും ഉത്തരവാദിത്വം ആണ്, അതിനായി നമ്മളെല്ലാരും ഒറ്റകെട്ടായി നിൽക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒക്ടോബർ 1ന് രാവിലെ പത്തുമണിയ്ക്കാണ് ശുചീകരണ യജ്ഞം നടക്കുന്നത്. ‘സ്വച്ഛത പഖ്‌വാഡ- സ്വച്ഛതാ ഹി സേവ’ 2023 ലെ കാമ്പെയ്‌നിന്റെ മുന്നോടിയായാണ് ഇത് സംഘടിപ്പിക്കുന്നത്. രാജ്യത്തെ എല്ലാ പൗരന്മാരും ഒക്‌ടോബർ ഒന്നിന് രാവിലെ ഒരു മണിക്കൂർ വൃത്തിയാക്കൽ ക്യാമ്പയിനിൽ പങ്കെടുക്കണമെന്നാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ഇതിനായി സർക്കാരിന്റെ എല്ലാ മേഖലകളിലും ശുചീകരണ യജ്ഞത്തിനായി സൗകര്യമൊരുക്കും.

രാജ്യത്തെ തുറസ്സായ സ്ഥലങ്ങൾ മലമൂത്രവിസർജ്ജനരഹിതവും ശുചിത്വം മെച്ചപ്പെടുത്തുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊണ്ടുവന്ന പദ്ധതിയാണ് ‘സ്വച്ഛ് ഭാരത് മിഷൻ’. 2014 ഒക്‌ടോബർ 2നാണ് മിഷന് തുടക്കം കുറിച്ചത്. മഹാത്മാഗാന്ധിജിയുടെ 150 താമത് ജന്മവാർഷികത്തിൽ ആദരാഞ്ജലിയായി സമർപ്പിക്കാൻ വേണ്ടിയാണ് സ്വച്ഛ് ഭാരത് മിഷൻ തുടക്കം കുറിച്ചത്. രാജ്യത്തെ സ്ത്രീകൾക്കും കുട്ടികൾക്കും വൃത്തിയും സുരക്ഷിതവുമായ അന്തരീക്ഷം ഒരുക്കുകയെന്നതായിരുന്നു സ്വച്ഛ് ഭാരത് മിഷന്റെ ലക്ഷ്യം.

Leave a Reply

Your email address will not be published. Required fields are marked *