ആരാധകർ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രം ‘കങ്കുവ’ യുടെ അപ്‍ഡേറ്റുകള്‍ പുറത്ത്

Entertainment

ആരാധകര്‍ കാത്തിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രമാണ് ‘കങ്കുവ’. സൂര്യ നായകനാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്നതാണ് കങ്കുവ.ഇപ്പോഴിതാ കങ്കുവയുടെ നാല് അപ്‍ഡേറ്റുകള്‍ പുറത്തുവിട്ടിരിക്കുകയാണ് സിനിമാ ട്രേഡ് അനലിസ്റ്റായ രമേഷ് ബാല.

ഐമാക്സിലടക്കം സൂര്യ നായകനായി എത്തുന്ന ചിത്രം കങ്കുവ പ്രദര്‍ശിപ്പിക്കാൻ ആലോചിക്കുന്നുണ്ട് എന്നതടക്കമുള്ള അപ്‍ഡേറ്റുകള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

ത്രീഡി ജോലികള്‍ പുരോഗമിക്കുകയാണ്. സിരുത്തൈ ശിവ സൂര്യയെ നായകനാക്കി ഒരുക്കുന്ന ചിത്രം 10 ഭാഷകളില്‍ റിലീസ് ചെയ്യാനുള്ള ജോലികളും നടക്കുകയാണ്.

തമിഴകത്ത് വമ്ബൻ റിലീസായിരിക്കും. ഐമാക്സ് റിലീസായും കങ്കുവ പരിഗണിക്കപ്പെടുന്നുവെന്നതടക്കമുള്ള ചിത്രത്തിന്റെ അപ്‍ഡേറ്റുകള്‍ രമേഷ് ബാല പങ്കുവെച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *