മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല: ടി എൻ പ്രതാപൻ

Breaking Kerala

തൃശ്ശൂർ: തൃശ്ശൂർ ലൂർദ്ദ് പള്ളിയിൽ സ്വർണ്ണകിരീടം സമർപ്പിച്ച സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി ടി.എൻ. പ്രതാപൻ എംപി.
ടി.എൻ. പ്രതാപന്റെ വാക്കുകൾ ഇങ്ങനെ:
“മണിപ്പൂരിലെ പാപക്കറ സ്വർണ്ണക്കിരീടം കൊണ്ട് കഴുകിക്കളയാൻ കഴിയില്ല. മാതാവിന്റെ രൂപം തകർത്ത മണിപ്പൂരിലെ ഓർമ്മ തേങ്ങലായി നമുക്ക് മുന്നിൽ നിൽക്കുകയാണ്. നരേന്ദ്രമോദി അവിടേക്ക് ഒരു ദിവസം പോലും തിരിഞ്ഞു നോക്കിയില്ല.
മണിപ്പൂർ വിഷയം പാർലമെന്റിലവതരിപ്പിച്ച തനിക്കെതിരെ നടപടിയെടുക്കുകയാണ് ചെയ്തത്.
ഒരു ബിജെപി നേതാവ് മാതാവിനെ ഓർത്തതിൽ സന്തോഷം. ബിജെപിക്ക് മനഃപരിവർത്തനമുണ്ടാകട്ടെ എന്നാശിക്കുന്ന ആളാണ് താൻ”

Leave a Reply

Your email address will not be published. Required fields are marked *