സുരേഷ് ഗോപി നായകൻ, ‘മണിയൻ ചിറ്റപ്പൻ’ അണിയറയിൽ ഒരുങ്ങുന്നു

Cinema Kerala

കൊച്ചി: തിയേറ്ററിൽ വിജയകരമായി പ്രദര്‍ശനം തുടരുന്ന ‘ഗഗനചാരി’ എന്ന സിനിമയുടെ ടീം വീണ്ടും എത്തുന്നു. ‘മണിയൻ ചിറ്റപ്പൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സുരേഷ് ഗോപിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഗഗനചാരിയുടെ കഥ എഴുതിയ ശിവസായിയും സംവിധായകന്‍ അരുണ്‍ ചന്തുവും ചേർന്ന് തന്നെയാണ് മണിയൻ ചിറ്റപ്പനും ഒരുക്കുന്നത്. ‘വരാഹം’ ആണ് സുരേഷ് ഗോപിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. സയന്റിഫിക് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം കോമഡി സിനിമയാണെന്നാണ് സൂചന. ചിത്രത്തിന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിട്ടുണ്ട്. അതേസമയം ഗഗനചാരി മികച്ച അഭിപ്രായം നേടുകയാണ്. ഗണേഷ് കുമാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, അനാർക്കലി മരിക്കാർ തുടങ്ങിയവരായിരുന്നു ഗഗനചാരിയിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സയന്‍സ് ഫിക്ഷന്‍ കോമഡി ചിത്രമായ ഗഗനചാരി ഈ മാസം 21നാണ് പ്രദർശനത്തിനെത്തിയത്. അജിത് വിനായക ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘സാജന്‍ ബേക്കറി’ക്ക് ശേഷം അരുണ്‍ ചന്തു ഒരുക്കുന്ന ചിത്രമാണ് ഇത്. സുര്‍ജിത്ത് എസ് പൈ ആണ് ഛായാഗ്രഹണം. സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകന്‍ അരുണ്‍ ചന്തു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം എഴുതിയത്.

Leave a Reply

Your email address will not be published. Required fields are marked *