സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ലെന്ന് വിലയിരുത്തലില്‍

Kerala

തൃശൂര്‍: സുരേഷ് ഗോപിക്കെതിരായ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ കഴമ്പില്ല എന്ന വിലയിരുത്തലില്‍ പൊലീസ്. മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ലെന്നും പൊലീസ് തീരുമാനിച്ചതായാണ് വിവരം.

ലൈംഗികാതിക്രമം സംബന്ധിച്ച് 354 എ വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നതെന്നാണ് സൂചനകള്‍. ഈ കേസില്‍ ബുധനാഴ്ച പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഈ കേസില്‍ സുരേഷ് ഗോപിയെ നടക്കാവ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ചാണ് സുരേഷ് ഗോപിയെ വിട്ടയച്ചത്. ഏകദേശം രണ്ടുമണിക്കൂറിലേറെ ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

Leave a Reply

Your email address will not be published. Required fields are marked *