കോഴിക്കോട്: വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സുരേഷ് ഗോപിക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്. അദ്ദേഹത്തിനെതിരെ പോലീസ് ചില ഗുരുതര വകുപ്പുകൾ കൂടി ചുമത്തി.
354ഉം 119 എ വകുപ്പുമാണ് അദ്ദേഹത്തിനെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.നേരത്തെ ചുമത്തിയ ഐപിസി 354 എ 1, 4 വകുപ്പുകൾക്ക് പുറമെയാണ് ഇത്.
മാധ്യമപ്രവർത്തകയുടെ ശരീരത്തിൽ മന:പൂർവ്വം സ്പർശിക്കുകയായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.കേസിലെ ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കുമെന്നാണ് സൂചന.കേസിൽ സുരേഷ് ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.ഇതിന് പിന്നാലെയാണ് പോലീസ് ഇപ്പോൾ തുടർ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ചോദ്യം ചോദിച്ച മീഡിയ വൺ റിപ്പോർട്ടറുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു.
മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും വീണ്ടും മാധ്യമ പ്രവർത്തകയുടെ തോളില്‍ കൈ വെച്ചു.പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.
സുരേഷ് ഗോപിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പോലീസ്
