കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി. സുരേഷ് ഗോപിക്കെതിരേ ഗുരുതരമായ വകുപ്പുകൾ ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്. ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും.മോശം ഉദ്ദേശ്യത്തോടെ സുരേഷ് ഗോപി സ്പർശിച്ചെന്ന് ആരോപിച്ച് മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പോലീസ് സുരേഷ് ഗോപിക്കെതിരേ കേസെടുത്തത്. പരാതിയിൽ 354 A വകുപ്പ് ചുമത്തിയാണ് കേസ്. കേസിൽ സുരേഷ് ഗോപിയെ ചോദ്യംചെയ‌് വിട്ടയച്ചിരുന്നു. എന്നാൽ, ഗുരുതര വകുപ്പ് ചുമത്തിയ സാഹചര്യത്തിലാണ് മുൻകൂർ ജാമ്യം തേടിയിരിക്കുന്നത്.
മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സുരേഷ് ഗോപി
