ആഭരണങ്ങൾ അണിയുന്നതിനായി അടുത്ത ജന്മത്തിൽ പെണ്ണായി ജനിക്കണം എന്ന ആഗ്രഹം തുറന്ന് പറഞ്ഞ് നടൻ സുരേഷ് ഗോപി. തന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങളുണ്ടെന്നാണ് താരം പറഞ്ഞു. മകളുടെ വിവാഹത്തിന് തനിക്ക് അണിയാൻ മുത്തുമാല വാങ്ങി നൽകാമെന്ന് ഭാര്യ പറഞ്ഞിട്ടുണ്ടെന്നും ഒരു അഭിമുഖത്തിൽ സുരേഷ് ഗോപി പറഞ്ഞു.
‘എന്റെ കയ്യിൽ ഒരുപാട് ആഭരണങ്ങൾ ഉണ്ട്. ഈ ഒരു മോതിരം എന്റെ മകളിൽനിന്ന് അടിച്ചു മാറ്റിയതാണ്. എന്റെ നല്ല ദിവസങ്ങളിൽ ഈ മോതിരം ഉണ്ടായിട്ടുണ്ട്. എന്റെ ചിന്തയെയും നല്ല സംസാരത്തെയും ഈ മോതിരം സഹായിച്ചിട്ടുണ്ട്. ഇപ്പോൾ ദുബായിൽ നിന്ന് വിമാനത്തിൽ വരുമ്പോൾ എന്റെ സീറ്റിന്റെ ഇടയിലേക്ക് മോതിരം വീണു. കുറച്ചുകഴിഞ്ഞു ഒരാൾ അത് എടുത്തു തരുകയും ചെയ്തു. പക്ഷേ അത്രയും നേരം എനിക്ക് വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. അപ്പോൾ ഞാൻ തീരുമാനിച്ചു, ഈ മോതിരം ഇനി ലോക്കറിൽ സൂക്ഷിക്കണം’ എന്നും സുരേഷ് ഗോപി പറഞ്ഞു.