കോട്ടയം: കേരളത്തിൽ മറ്റ് ആരെക്കാളും ജനപിന്തുണയുള്ള നിസ്വാർത്ഥ സേവകനായ മനുഷ്യ സ്നേഹിയാണ് ശ്രിമാൻ സുരേഷ് ഗോപിയെന്ന് ബിജെപി നേതാവ് എൻ ഹരി. കേരളത്തിലെ രാഷ്ട്രീയ സംഘടനകൾക്കും പൊതു സമൂഹത്തിനും സംശയമില്ലാത്ത കാര്യമാണ്. വാഗ്ദാനങ്ങളല്ല കാര്യക്ഷമതയുള്ള പൊതു പ്രവർത്തനത്തിനും പൊതുജന സേവനത്തിനും ജനപ്രതി നിധിയാവേണ്ട കാര്യമില്ലന്ന് കർമ്മങ്ങളിലൂടെ കേരള സമൂഹത്തിന് കാണിച്ചു കൊടുത്ത വ്യക്തിയാണ് സുരേഷ്‌ഗോപി.
ഇടുക്കി ഇടമലക്കുടിയിലെ കുടിവെള്ള പ്രശ്നവും തൃശൂരിലും കോഴിക്കോടും പാലക്കാടും തിരുവന്തപുരത്തും കേരളത്തിലെ എല്ലാ ജില്ലകളിലും അദ്ദേഹത്തിന്റെ സഹായ ഹസ്തം ചിക്ലിത്സാ ചിലവുകളായും കുട്ടികളുടെ സംരക്ഷണമായും കിടപ്പാടമില്ലാത്തവർക്ക് കിടപ്പാടമായും എത്തിയിട്ടുണ്ട് എന്ന കാര്യം ഏറെ സന്തോഷകരവും ബഹുമാനം ജനിപ്പിക്കുന്നതുമാണ്.
വീഴ്ചകളിൽ കൈപിടിച്ചുയർത്തുന്ന സുരേഷ്‌ഗോപിയെ പോലുള്ള കറ കളഞ്ഞ മനുഷ്യ സ്നേഹികളെയും പൊതു പ്രവർത്തകരെയും ഇല്ലായ്മ ചെയ്യുന്ന സമീപനം സിപിഐഎമ്മിന്റെ ഭാഗത്തു നിന്ന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല അതിനു കാലങ്ങളുടെ പഴക്കമുണ്ട് അതിൽ ജീവൻ ബലിയർപ്പിച്ചവർ നിരവധിയാണ്..
എന്നാൽ ജന പിന്തുണയുള്ള വ്യക്തിത്വങ്ങളെ കള്ളക്കേസിൽ കുടുക്കുകയും സ്ത്രീവിഷയത്തിൽ പ്രതി ചേർക്കുകയും ചെയ്ത് മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുക എന്ന തന്ത്രമാണ് ഇപ്പോൾ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്,ഇതിന് പ്രതിഫലം പറ്റി കൂട്ടുനിൽക്കുന്ന സ്ത്രീകൾ സ്ത്രീ സമൂഹത്തിന് അപമാനകരമാണ്.
ഇടത് രാഷ്ട്രീയ താല്പര്യത്തിന് അനുസരിച്ച് (ഐപിസി 354) (119 A) പോലുള്ള ഗുരുതര വകുപ്പുകൾ ചേർത്ത് കേസെടുത്ത കേരള പോലീസിന്റെ നടപടി ബംഗാൾ ജനത ശ്മശാനത്തിൽ എത്തിച്ച കമ്മ്യുണിസ്റ്റ് ഭരണത്തെ അനുസ്മരിപ്പിക്കും വിധം അരാജകത്വം നിറഞ്ഞതാണ്,
ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് ബഹുമാനപ്പെട്ട സുരേഷ്‌ഗോപിയുടെ ജന പിന്തുണ ഇല്ലാതാക്കുക, ജനുവരിയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നടക്കാനിരിക്കുന്ന മംഗള കർമ്മം മുടക്കി സുരേഷ്ഗോപിയെന്ന മനുഷ്യ സ്നേഹിയെ മാനസികമായി തളർത്തുകയും സമൂഹത്തിൽ അദ്ദേഹത്തെ ഒറ്റപ്പെടുത്തുകയും ചെയ്യുക എന്ന ഇടത് കാളകൂട ചിന്ത, അദ്ദേഹത്തിനെതിരെ പരാതി നൽകിയ മാധ്യമ പ്രവർത്തക കോടിയേരി ബാലകൃഷ്ണൻ മാധ്യമ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോൾതന്നെ കേരള സമൂഹത്തിനു വ്യക്തമായതാണ്,
എത്രയോ വർഷങ്ങളായി കേരളത്തിന്റെ സാംസ്കാരിക രാഷ്ട്രീയ മേഖലകളിൽ ഉദിച്ചും ഉയർന്നും നിലക്കുന്ന അദ്ദേഹത്തെ ഒരു കുടുംബാംഗത്തെ പോലെ മലയാളികൾക്ക് അറിയാം. സിപിഎ എം എന്ന വൈദേശിക ആശയത്തിന് പൂർണ്ണമായി തല പണയം വെച്ചവരല്ല മലയാളികൾ എന്ന് ഈ വിഷയത്തിൽ സുരേഷ്ഗോപിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നൂറുകണക്കിന് അമ്മമാരിലൂടെ സാംസ്കാരിക കേരളം കണ്ടുകഴിഞ്ഞു..
ഇടതു പക്ഷ നേതാക്കളിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റി കള്ളക്കേസ് കൊടുത്തും അതിന് കൂട്ടുനിൽക്കാൻ ഇടത് രാഷ്ട്രീയ പോലീസ് സംവിധാനവും രംഗത്തിറങ്ങിയാലും അതിനെ ഒറ്റകെട്ടായി നേരിടാനുള്ള ആർജ്ജവം അദ്ദേഹത്തെ സ്നേഹിക്കുന്ന അദ്ദേഹത്തോടൊപ്പം നിൽക്കുന്നവർക്കുണ്ട് എന്ന് പിണറായി സർക്കാർ മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.