സുപ്രീം കോടതിയുടെ കൈ പുസ്തകത്തില്‍ നിന്നും ലൈംഗികതൊഴിലാളി എന്ന പദം ഒഴിവാക്കി

Breaking National

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ കൈ പുസ്തകത്തില്‍ നിന്നും ലൈംഗികതൊഴിലാളി എന്ന പദം ഒഴിവാക്കി. പകരം മനുഷ്യക്കടത്തില്‍ ഉള്‍പ്പെട്ട അതിജീവത, വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീ, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിര്‍ബന്ധിതയായ സ്ത്രീ എന്നിവ ഉള്‍പ്പെടുത്തി.കഴിഞ്ഞ ഓഗസ്റ്റില്‍ ചില സന്നദ്ധ സംഘടനകള്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് നടപടി.

കോടതികളില്‍ നിന്നും ലിംഗ വിവേചനമുള്ള ഭാഷാ പ്രയോഗങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി കോടതിയുടെ കൈപുസ്തകത്തില്‍ നിന്നും വേശ്യ എന്ന പദം ഒഴിവാക്കി പകരം ലൈംഗിക തൊഴിലാളി എന്ന പദം ഉപയോഗിക്കാൻ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ പദം പല രീതിയിലും തെറ്റിദ്ധാരണ ഉണ്ടാക്കാമെന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു സന്നദ്ധ സംഘടനകള്‍ കത്ത് നല്‍കിയത്.

ലൈംഗികതൊഴിലാളി എന്ന പദം ഉപയോഗിക്കുന്നതിലൂടെ അര്‍ത്ഥമാക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം വാണിജ്യ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നയാള്‍ എന്നാണ്. എന്നാല്‍ പലപ്പോഴും പല സ്ത്രീകളും ചൂഷണം, വഞ്ചന, എന്നിവ കാരണമാണ് ഈ മേഖലയിലേക്ക് എത്തിയത്. അതുകൊണ്ട് തന്നെ ലൈംഗികത്തൊഴിലാളി എന്ന പദം ഒഴിവാക്കി പകരം മറ്റൊരു പദം ഉള്‍പ്പെടുത്തണമെന്നാണ് സംഘടനകള്‍ അറിയിച്ചിരുന്നത്. സുപ്രീം കോടതി ഈ കത്തിന് അനുകൂലമായി പുതിയ പദം കൈപുസ്തകത്തില്‍ ഉള്‍പ്പെടുത്തി. ഭേദഗതി വരുത്തിയ പുസ്തകം ഉടൻ തന്നെ പുറത്തിറക്കും.

Leave a Reply

Your email address will not be published. Required fields are marked *