വിചാരണ കോടതികളെ ‘കീഴ്‌കോടതികള്‍’ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി

Breaking National

വിചാരണ കോടതികളെ ‘കീഴ്‌കോടതികള്‍’ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന നിർദ്ദേശവുമായി സുപ്രീംകോടതി രംഗത്ത്. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നല്‍കി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.അതേസമയം സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ കീഴ്‌കോടതിയെന്ന് വിശേഷിപ്പിക്കുന്ന പരാമര്‍ശം ഉണ്ടാകരുതെന്നും പകരം വിചാരണ കോടതിയെന്നുതന്നെ പറയണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഒരു കൊലക്കേസുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഈ ശ്രദ്ധേയമായ ഉത്തരവ് പുറപ്പെടുവിച്ചത്.
അതുപോലെ തന്നെ കീഴ്‌കോടതികള്‍ എന്ന് വിശേഷിപ്പിക്കുന്നത് കോടതികളുടെ അന്തസ്സ് കെടുത്തുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *