ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത; സുപ്രീംകോടതി വിധി ഉടൻ

Breaking National

ഡൽഹി: ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി അൽപസമയത്തിനകം. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറയുക.നേരത്തെ മൂന്ന് ദിവസത്തെ വാദം കേൾക്കലിന് ശേഷം നവംബർ രണ്ടിന് സുപ്രീം കോടതി കേസ് വിധി പറയാൻ മാറ്റി വെച്ചിരുന്നു. ഫിനാൻസ് ആക്ട് 2017, ഫിനാൻസ് ആക്റ്റ് 2016 എന്നിവയിലൂടെ വ്യത്യസ്‌ത ചട്ടങ്ങളിൽ കുറഞ്ഞത് അഞ്ച് ഭേദഗതികളെങ്കിലും വരുത്തിയതിനെ ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹർജികളാണ് സുപ്രീം കോടതിയുടെ മുമ്പിലെത്തിയത്.2018 ജനുവരിയിൽ ആരംഭിച്ച ഇലക്ടറൽ ബോണ്ടുകൾ, വ്യക്തികൾക്കോ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്കോ ഒരു ബാങ്കിൽ നിന്ന് വാങ്ങാനും ഒരു രാഷ്ട്രീയ പാർട്ടിക്ക് സമർപ്പിക്കാനും കഴിയുന്നവയാണ്. അത് പിന്നീട് ഫണ്ടുകൾക്കായി റിഡീം ചെയ്യാൻ കഴിയും.രാഷ്ട്രീയ ഫണ്ടിംഗിൽ സുതാര്യത കൊണ്ടുവരാനുള്ള ശ്രമമെന്ന നിലയിൽ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന പണ സംഭാവനകൾക്ക് ബദലായാണ് ഈ പദ്ധതി ആവിഷ്കരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *