സപ്ലൈകോ ഓണക്കാലത്ത് 170 കോടി രൂപയുടെ വില്‍പ്പന നടത്തി

Kerala

സപ്ലൈകോ ഓണക്കാലത്ത് 170 കോടി രൂപയുടെ വില്‍പ്പന നടത്തി. പച്ചക്കറി ചന്ത വഴി 14.18 കോടിയുടെ കച്ചവടം നടന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഓണക്കാലത്ത് സപ്ലൈകോ വഴി 170 കോടി രൂപയുടെ വില്‍പ്പന നടന്നപ്പോള്‍ പച്ചക്കറി ചന്ത വഴി 14.18 കോടിയുടെ കച്ചവടം നടന്നെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് 19 മുതല്‍ 28 വരെ മാത്രം നടന്ന വില്‍പ്പനയുടെ കണക്കാണിത്.

സപ്ലൈകോ ജില്ലാ ചന്തകളില്‍ വഴി മാത്രം ഏഴുകോടിയുടെ വില്‍പ്പന നടന്നു. ഇക്കാലയളവില്‍ 32 ലക്ഷം കാര്‍ഡ് ഉടമകള്‍ 13 ഇനം അവശ്യസാധനങ്ങള്‍ വാങ്ങാനെത്തി.

Leave a Reply

Your email address will not be published. Required fields are marked *