സപ്ലൈകോയില്‍ കൂടുതൽ ഉല്‍പ്പന്നങ്ങള്‍ സബ്സിഡി നിരക്കിൽ നൽകുന്ന കാര്യം പരിഗണനയിൽ

Kerala

തിരുവനന്തപുരം: സപ്ലൈകോയില്‍ കൂടുതൽ ഉല്‍പ്പന്നങ്ങള്‍ സബ്സിഡി നിരക്കിൽ നൽകുന്ന കാര്യം പരിഗണനയിൽ. ഒരു സബ്സിഡി ഉല്‍പ്പന്നം ലഭ്യമാകാത്തപ്പോൾ സബ്സിഡി നിരക്കിൽ മറ്റൊരു ഇനം നൽകാനുള്ള സാധ്യതയാണ് തേടുന്നത്. വില വർധനക്കെതിരായ വിമർശനങ്ങൾ തണുപ്പിക്കാൻ ലക്ഷ്യമിട്ടാണ് നീക്കം. പുതിയ വിപണന മേഖലകൾ തേടാനും സപ്ലൈകോ ആലോചിക്കുകയാണ്.

നിലവിൽ 13 സാധനങ്ങൾക്കാണ് സപ്ലെെകോ സബ്സിഡി നൽകുന്നത്. ബാധ്യത നികത്താൻ പുതിയ വിപണന മേഖല തേടാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്. കൂടുതൽ പെട്രോൾ പമ്പുകളും മെഡിക്കൽ ഷോപ്പുകളും തുറക്കുന്നത് പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *