തിരുവനന്തപുരം > കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേ ഭാരത് എക്സ്പ്രസ് ഞായര്‍ മുതല്‍ സര്‍വീസ് ആരംഭിച്ചേക്കും. കാസര്‍കോട് – തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി ഓടുന്ന ട്രെയിൻ ആഴ്ചയില്‍ ആറ് ദിവസം സര്‍വീസ് നടത്തുമെന്നാണ് സൂചന. 24ന് രാവിലെ ഏഴിന് കാസര്‍കോട് നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ പകല്‍ 3.05ന് തിരുവനന്തപുരത്ത് എത്തും. അന്തിമ സമയക്രമീകരണങ്ങള്‍ വിദഗ്ധസമിതിയാണ് തീരുമാനിക്കുക.
ഞായര്‍ മുതല്‍ രണ്ടാം വന്ദേഭാരത് സര്‍വീസ് ആരംഭിച്ചേക്കും
