ബെംഗളൂരു: സൂര്യന്റെ പര്യവേഷണം ലക്ഷ്യമിട്ടുള്ള ദൗത്യം ആദിത്യ എല്‍ വണ്‍ സെപ്തംബര്‍ രണ്ടിന് വിക്ഷേപിക്കും. രാവിലെ 11.30 നാണ് വിക്ഷേപിക്കുക. ഇന്ത്യയുടെ ആദ്യ സൂര്യ പഠന ദൗത്യമാണിത്. സെപ്തംബര്‍ രണ്ടാം തിയ്യതിയോ നാലാം തിയ്യതിയോ വിക്ഷേപിക്കുമെന്ന് നേരത്തെ ഐഎസ്ആര്‍ഒ അറിയിച്ചിരുന്നു.
സൂര്യനെയും ബാഹ്യവലയങ്ങളെയും കുറിച്ച് പഠിക്കാനാണ് ആദിത്യ എല്‍ വണ്‍ ദൗത്യത്തിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്. പിഎസ്എല്‍വി റോക്കറ്റാണ് പേടകത്തെ ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കുക. 378 കോടി രൂപയാണ് ദൗത്യത്തിന് ചെലവ് കണക്കാക്കുന്നത്.