ആലപ്പുഴ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ ആലപ്പുഴയിലെ ബംഗ്ലാവ് സർക്കാർ ഏറ്റെടുക്കണമെന്ന് പഞ്ചായത്ത്. ബംഗ്ലാവ് വില്ലേജ് ഓഫീസിനായി ഏറ്റെടുത്ത് കൈമാറണമെന്ന് ആവശ്യപ്പെട്ട് അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് സർക്കാരിന് കത്ത് നൽകി.40 വർഷമായി ഈ കെട്ടിടം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഈ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാനുള്ള പണത്തിനായാണ് സുകുമാരക്കുറുപ്പ് ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയത്.താൻ മരിച്ചെന്ന് കാണിച്ച് വിദേശ കമ്പനിയുടെ എട്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ സുകുമാര കുറുപ്പ് കണ്ടെത്തിയ സ്വന്തം സാദൃശ്യമുള്ളയാളായിരുന്നു കേസിൽ പ്രതിയായതോടെ സുകുമാരക്കുറുപ്പ് ഒളിവിൽ പോകുകയായിരുന്നു. കെട്ടിടത്തിന്റെ അവകാശമുന്നയിച്ച് കുറുപ്പിന്റെ കുടുംബം കേസ് കൊടുത്തെങ്കിലും രേഖകൾ കൃത്യമല്ലാത്തതിനാൽ കേസ് വിജയിച്ചില്ല.
സുകുമാരക്കുറുപ്പിന്റെ ആലപ്പുഴയിലെ ബംഗ്ലാവ് വില്ലേജ് ഓഫീസാക്കണമെന്ന് പഞ്ചായത്ത്; സർക്കാരിന് കത്ത് നൽകി
