തിരുവനന്തപുരം: പഠിക്കാത്തതിന് അമ്മ ഒന്ന് വഴക്ക് പറഞ്ഞു, പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി 14കാരൻ. ആത്മഹത്യ ഭീഷണി മുഴക്കിയതോ വൈദ്യുതി ടവറിൽ കയറിയും.
തിരുവനന്തപുരം കാഞ്ഞാമ്പാറയിലാണ് സംഭവം. അഗ്‌നിരക്ഷാ സേനയെത്തിയാണു കുട്ടിയെ താഴെയിറക്കിയത്. 220 കെവി ലൈൻ കടന്നുപോകുന്ന വൈദ്യതി ടവറിൽ കയറിയാണ് കുട്ടി ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിദ്യാർഥിയുടെ മിഡ് ടേം പരീക്ഷയുടെ ഫലം കഴിഞ്ഞ ദിവസമാണ് വന്നത്.
മാർക്ക് കുറവായതിനാൽ അമ്മ വഴക്കു പറയുകയായിരുന്നു. ഇതിൽ ദേഷ്യപ്പെട്ടാണ് കുട്ടി ഇത്തരമൊരു കടുംകൈ ചെയ്തത്.
അമ്മ വഴക്ക് പറഞ്ഞു; വൈദ്യുതി ടവറിൽ കയറി 14കാരന്റെ ആത്മഹത്യാ ഭീഷണി
