നോർത്ത് പറവൂർ എസ്.എൻ.വി സംസ്കൃത ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ച എറണാകുളം ജില്ല സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.എൻ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.എ മൊയ്ദീൻ നൈന അദ്ധ്യക്ഷനായി. കായിക താരങ്ങൾക്കുള്ള കാഷ് അവാർഡ് ബിജോയ് ബാബു വിതരണം ചെയ്തു. പ്രിൻസിപ്പാൾ വി.ബിന്ദു, ഹെഡ്മാസ്റ്റർ സി.കെ ബിജു, പി.ടി.എ പ്രസിഡന്റ് കെ.ബി സുഭാഷ്, സേവ്യർ ലൂയീസ് എന്നിവർ സംസാരിച്ചു. ആൺകുട്ടികളുടെ 17 ടീമുകളും പെൺകുട്ടികളുടെ 14 ടീമുകൾ പങ്കെടുക്കുന്നു.
എറണാകുളം ജില്ലാ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഉത്ഘാടനം ചെയ്തു
