വിദ്യാദർശൻ സെമിനാർ സംഘടിപ്പിച്ചു

Local News

വൈക്കം മേഖലയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള 7,8 ക്‌ളാസുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വ്യക്തിത്വ വികസനം, നേതൃശേഷി വളർത്തൽ, കരിയർ ഗൈഡൻസ് തുടങ്ങിയ മേഖലകളിൽ വിദഗ്‌ധ പരിശീലനം നൽകുന്നതിനായി എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ നടപ്പാക്കുന്ന വിദ്യാദർശൻ പദ്ധതിയുടെ സെമിനാർ വൈക്കം വെൽഫെയർ സെൻററിൽ സംഘടിപ്പിച്ചു. സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിബിൻ മനയംപിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ സെമിനാർ ഉദ്‌ഘാടനം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ സിസ്റ്റർ ജെയ്‌സി ജോൺ പദ്ധതിവിശദീകരണം നടത്തി. പ്രോഗ്രാം ഓഫീസർ കെ.ഓ.മാത്യുസ് സെമിനാർ നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *