വിദ്യാർഥികള്‍ക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിന് 67.87 കോടി രൂപ അനുവദിച്ചു: കെ എൻ ബാലഗോപാല്‍

Breaking Kerala

തിരുവനന്തപുരം :വിവിധ വിഭാഗം വിദ്യാർഥികള്‍ക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാല്‍ അറിയിച്ചു. പട്ടികജാതി വിഭാഗത്തില്‍ 15.76 കോടി രൂപയും, പിന്നോക്ക വിഭാഗത്തില്‍ 43.33 കോടി രൂപയും, സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിഭാഗത്തില്‍ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌.

ഈ വർഷം നേരത്തെ ഈ ഇനത്തില്‍ 417 കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റില്‍ ഈ വർഷത്തെ വകയിരുത്തല്‍ 182 കോടി രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *