കൊച്ചി: കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. നവകേരളാ സദസിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.ഇ.ഒ ഇറക്കിയ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു
ഉദ്യോഗസ്ഥൻ ഇത്തരമൊരു ഉത്തരവിറക്കിയതിന്റെ സാഹചര്യം പരിശോധിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്കൂൾ കുട്ടികളെ പങ്കെടുപ്പിക്കണമെന്ന ഉത്തരവിനെതിരായ ഹരജിയിലെ നടപടികൾ കോടതി അവസാനിപ്പിച്ചു.