തിരുവനന്തപുരം: സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളിലെ വിദ്യാർഥികൾക്ക് സർക്കാർ നിശ്ചയിച്ച കൺസഷൻ നിരക്ക് ഉറപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ.
കൺസഷൻ നിരക്ക് നൽകാത്ത സ്വകാര്യ സ്റ്റേജ് ക്യാരേജ് ബസുകളുടെ പെർമിറ്റും നിയമലംഘനം നടത്തുന്ന ജീവനക്കാരുടെ ലൈസൻസും റദ്ദാക്കാൻ നിയമനടപടി സ്വീകരിക്കാൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് ബാലാവകാശ കമ്മിഷൻ നിർദേശം നൽകി.
വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച കണ്‍സഷന്‍ നിരക്ക് നിഷേധിക്കുന്നത് കുട്ടികളുടെ അവകാശ നിയമങ്ങളുടെ ലംഘനമായി വിലയിരുത്തിയ കമ്മിഷന്‍ അംഗം എന്‍. സുനന്ദയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവിന്‍മേല്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്നു മാസത്തിനകം ലഭ്യമാക്കാനും ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.